കേന്ദ്രസംസ്ഥാന സര്‍ക്കാരുകളെ തമ്മിലടിപ്പിക്കുന്ന ശകുനിയാണ് കടകംപള്ളി; കെ സുരേന്ദ്രന്‍

തിരുവനന്തപുരം: കേരളമെന്നാല്‍ പിണറായി വിജയനാണെന്ന ധാരണയാണ് കടംകംപള്ളിക്കെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രന്‍. കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളെ തെറ്റിദ്ധരിപ്പിക്കുന്ന ശകുനിയാണ് കടകംപള്ളിയെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.
പിണറായിക്കെതിരെ മിണ്ടാന്‍ പാടില്ലെന്ന നിലപാടാണ് കടകം പള്ളിക്കും മറ്റുള്ളവര്‍ക്കും. തെറ്റുകള്‍ ചൂണ്ടിക്കാട്ടുക എന്നത് പ്രതിപക്ഷത്തിന്റെയും മറ്റ് രാഷ്ട്രീയ പാര്‍ട്ടികളുടെയും കടമയാണ് തെറ്റ് ചൂണ്ടിക്കാട്ടുന്നവരെ അധിക്ഷേപിക്കാനാണ് കടംകംപള്ളി ശ്രമിക്കുന്നതെന്നും സുരേന്ദ്രന്‍ വ്യക്തമാക്കി.

വൈറസിന്റെ ഉറവിടം എവിടെനിന്നാണെന്ന് കണ്ടെത്താന്‍ സര്‍ക്കാരിന് ഇതുവരെ കഴിഞ്ഞിട്ടില്ല. എല്ലാ ദിവസവും ഗള്‍ഫ്,ഗള്‍ഫ്,ഗള്‍ഫ് എന്ന് പറയുന്ന പരിപാടി ഇനി നടക്കില്ല. കോട്ടയത്തെയും കാസര്‍കോട്ടെയും പുതിയ വാര്‍ത്തകള്‍ ആശങ്കയുണ്ടാക്കുന്നതാണെന്നും സുരേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad