മോദി മികച്ച നേതാവ്, മഹാനായ മനുഷ്യന്‍; പ്രധാനമന്ത്രിയെ പുകഴ്ത്തി ഡൊണാള്‍ഡ് ട്രംപ്

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് അമേരിക്കന്‍ പ്രസിഡന്റ ഡൊണാള്‍ഡ് ട്രംപ്. നരേന്ദ്ര മോദി മികച്ച നേതാവാണെന്നും മഹാനായ വ്യക്തയാണെന്നും ട്രംപ് പറഞ്ഞു.
അമേരിക്കയില് നിലവില്‍ ഹൈഡ്രോക്‌സി ക്ലോറോക്വിന്റെ ശേഖരം ഉണ്ടെന്നും അതില്‍ ഏറിയ പങ്കും ഇന്ത്യയില്‍ നിന്നുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. മലേറിയയുടെ പ്രതിരോധ മരുന്നായ ഹൈഡ്രോക്സി ക്ലോറോക്വിന്‍ വിട്ടു നല്‍കാനുള്ള ഇന്ത്യയുടെ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും ട്രംപ് പ്രതികരിച്ചു.
ഡൊണാള്‍ഡ് ട്രംപ് മരുന്നിനായി നരേന്ദ്രമോദിയോട് അഭ്യര്‍ത്ഥിച്ചതിനെ തുടര്‍ന്നാണ് ഇന്ത്യ ഹൈഡ്രോക്‌സി ക്ലോറോക്വിന്റെ കയറ്റുമതിയിലെ നിയന്ത്രണം ഭാഗികമായി നീക്കിയത്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad