ലോഡ്ജില്‍ മുറി ലഭിച്ചില്ല; പത്ത് ദിവസമായി ഗുഹയില്‍ താമസിക്കുകയായിരുന്ന ചൈനക്കാരനെ വനംവകുപ്പ് പിടികൂടി

ചെന്നൈ: ലോഡ്ജില്‍ മുറി ലഭിക്കാത്തതിനെ തുടര്‍ന്ന് ഗുഹയില്‍ താമസിക്കുകയായിരുന്ന ചൈനീസ് യുവാവിനെ പിടികൂടി. പത്ത് ദിവസമായി ഗുഹയില്‍ താമസിക്കുകയായിരുന്ന യുവാവിനെ തിരുവണ്ണാമലൈയ്ക്ക് സമീപമുള്ള അണ്ണാമലൈ കുന്നിലെ ഗുഹയില്‍ നിന്നാണ് പിടികൂടിയത്. യാങ്രുയി എന്ന യുവാവിനെയാണ് വനംവകുപ്പ് പിടികൂടിയത്.ജനുവരി 20 നാണ് അരുണാചലേശ്വര്‍ ക്ഷേത്രദര്‍ശനത്തിനായി യാങ്രുയി തിരുവണ്ണാമലയിലെത്തിയത്. പിന്നീട് സമീപ ജില്ലയിലെ ക്ഷേത്രങ്ങളിലും ദര്‍ശനം നടത്തി. മാര്‍ച്ച് 25 ന് തിരുവണ്ണാമലൈയില്‍ തിരിച്ചെത്തിയെങ്കിലും ചൈനാ സ്വദേശിയായതിനാല്‍ ലോഡ്ജില്‍ മുറി ലഭിച്ചില്ല. അതിനാലാണ് ഗുഹയില്‍ താമസിച്ചതെന്ന് ഇയാള്‍ പറഞ്ഞു.

വനം വകുപ്പ് അധികൃതര്‍ ഇയാളെ പോലീസിന്റെ നിയന്ത്രണത്തിലുള്ള വിദേശ ഹെല്‍പ്പ് ലൈന്‍ ഡെസ്‌ക്കിന് കൈമാറി. ലോക്ക് ഡൗണ്‍ കഴിയുന്നത് വരെ താമസിക്കാന്‍ സ്ഥലവും ഭക്ഷണവും തരൂ. അത് കഴിഞ്ഞ് നാട്ടിലേക്ക് പോകാന്‍ സൗകര്യമൊരുക്കൂ എന്നാണ് യുവാവ് അധികൃതരോട് അഭ്യര്‍ത്ഥിച്ചത്. യുവാവിനെ കൊറോണ പരിശോധനയ്ക്കായി സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റാന്‍ തിരുവണ്ണാമലൈ ജില്ലാ കളക്ടര്‍ കെ എസ് കന്തസ്വാമി നിര്‍ദ്ദേശിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad