ഇന്ത്യയിലെ 30 ശതമാനം രോഗബാധിതരും തബ്ലീഗ് ജമാ അത്തുമായി ബന്ധപ്പെട്ടവർ; 23 സംസ്ഥാനങ്ങളെയും ബാധിച്ചു; കണക്കുകൾ അക്കമിട്ട് നിരത്തി കേന്ദ്ര ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി: രാജ്യത്തെ വൈറസ് വ്യാപനത്തിന് കാരണം തബ്ലീഗ് ജമാ അത്തിന്റെ മത സമ്മേളനമാണെന്ന് വ്യക്തമാക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഇന്ത്യയിൽ റിപ്പോർട്ട്‌ ചെയ്ത 14,378 കേസുകളിലെ 4,291 പേരും തബ്ലീഗ് ജമാ അത്തുമായി ബന്ധപ്പെട്ടവരാണെന്ന് ആരോഗ്യ മന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ അറിയിച്ചു.

ഇന്ത്യയിലെ രോഗബാധിതരുടെ 29.8 ശതമാനം ആളുകളും നിസാമുദ്ദീനിലെ മത സമ്മേളനവുമായി ബന്ധപ്പെട്ടവരാണ്. ഈ ഒരൊറ്റ സംഭവത്തിലൂടെ രാജ്യത്തെ 23 സംസ്ഥാനങ്ങളിലേക്കും കേന്ദ്ര ഭരണ പ്രദേശങ്ങളിലേക്കും വൈറസ് വ്യാപനം ഉണ്ടായതായും ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.
തമിഴ്നാട്ടിൽ റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുള്ളതിൽ 84 ശതമാനവും തബ്‌ലീഗുമായി ബദ്ധപ്പെട്ടവയാണ്. തെലങ്കാനയിലെ 79 ശതമാനവും ഡൽഹിയിലെ 63 ശതമാനം കേസുകളും മതസമ്മേളനവുമായി ബന്ധപ്പെട്ടതാണ്. ഉത്തർപ്രദേശിൽ റിപ്പോർട്ട്‌ ചെയ്യപ്പെട്ടവയിൽ 59 ശതമാനം പോസിറ്റീവ് കേസുകളും തബ്‌ലീഗുമായി ബന്ധപ്പെട്ടവയാണ്. അതേസമയം, ആന്ധ്രാപ്രദേശിൽ റിപ്പോർട്ട്‌ ചെയ്യപ്പെട്ടത്തിൽ 61 ശതമാനം രോഗബാധിതരും മതസമ്മേളനവുമായി ബന്ധമുള്ളവരാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad