കളമശ്ശേരി മെഡിക്കല്‍ കോളേജിന് സ്വയം നിയന്ത്രിത റോബോട്ട് സംഭാവന നല്‍കി നടന്‍ മോഹന്‍ലാല്‍

കൊച്ചി: കളമശ്ശേരി മെഡിക്കല്‍ കോളേജിലെ കൊറോണ വാര്‍ഡിലേക്ക് സ്വയം നിയന്ത്രിത റോബോട്ട് സംഭാവന നല്‍കി നടന്‍ മോഹന്‍ലാല്‍. മോഹന്‍ലാല്‍ നേതൃത്വം നല്‍കുന്ന വിശ്വശാന്തി ഫൗണ്ടേഷനാണ് റോബോട്ട് സംഭാവന ചെയ്യുന്നത്.
നാളെ പത്തരയ്ക്ക് നടക്കുന്ന ചടങ്ങില്‍ വിശ്വശാന്തി ഫൗണ്ടേഷന്‍ ഡയറക്ടര്‍മാരായ മേജര്‍ രവി, വിനു കൃഷ്ണന്‍, അസിമോവ് റോബോട്ടിക്‌സ് സിഇഒ ജയകൃഷ്ണന്‍ എന്നിവര്‍ ചേര്‍ന്ന് ജില്ലാ കളക്ടര്‍ക്ക് കൈമാറും. ആര്‍എംഒ ഡോക്ടര്‍ ഗണേഷ്,ആശുപത്രി സൂപ്രണ്ട് തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിക്കും.

ആഴ്ചകള്‍ക്ക് മുമ്പ് കൊറോണ പ്രതിരോധ പ്രവര്‍ത്തനത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മോഹന്‍ലാല്‍ 50 ലക്ഷം രൂപ സംഭാവന നല്‍കിയിരുന്നു. കൂടാതെ പത്തനംതിട്ട ജില്ലാ സ്‌പോട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടന്നു വരുന്ന ഭക്ഷണ വിതരണത്തിന് സഹായവുമായി മോഹന്‍ലാല്‍ ഫാന്‍സ് അസോസിയേഷന്‍ രംഗത്ത് വന്നിരുന്നു. ഭക്ഷണ വിതരണത്തിന് അവശ്യ സാധനങ്ങള്‍ എത്തിച്ചു നല്‍കിയാണ് ഫാന്‍സ് അസോസിയേഷന്‍ മാതൃകയായത്.


Post a Comment

0 Comments

Top Post Ad

Below Post Ad