കാലവര്‍ഷത്തിന്റെ വരവോടെ രാജ്യത്തെ കൊറോണ രോഗികളുടെ എണ്ണം കുത്തനെ ഉയരും; മുന്നറിയിപ്പുമായി ഗവേഷകര്‍

ന്യൂഡല്‍ഹി: കാലവര്‍ഷത്തിന്റെ വരവോടെ കൊറോണ വൈറസ് ബാധിതരുടെ എണ്ണം കുത്തനെ കൂടുമെന്ന് ഗവേഷകരുടെ മുന്നറിയിപ്പ്. ലോക്ക് ഡൗണ്‍ ഏര്‍പ്പെടുത്തിയതോടെ വൈറസ് രോഗബാധിതരുടെ എണ്ണം കുറയ്ക്കാന്‍ കഴിഞ്ഞെങ്കിലും കൊറോണയുടെ രണ്ടാം തരംഗം മഴക്കാലത്തിന്റെ സമയത്ത് എത്തുമെന്നാണ് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നത്.
ജൂലായ് അവസാനത്തോടെയും ഓഗസ്റ്റിലുമായിരിക്കും ഇത് സംഭവിക്കുകയെന്നും ലോക്ക് ഡൗണ്‍ പിന്‍വലിച്ചതിന് ശേഷം സാമൂഹിക അകലം പാലിക്കുന്നത് ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍ എത്രത്തോളം പാലിക്കപ്പെടുമെന്നതിനെ ആശ്രയിച്ച് വ്യാപനത്തിന്റെ സമയവും തീവ്രതയും വ്യത്യാസപ്പെടാമെന്നും ഗവേഷകര്‍ വ്യക്തമാക്കുന്നു. ബംഗളൂരു ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സിലെ അധ്യാപകനായ രാജേഷ് സുന്ദരേശ്വരനും യുപിയിലെ ശിവ് നാടാര്‍ നാടാര്‍ സര്‍വ്വകലാശാലയിലെ അധ്യാപകനായ സ്മിത്ത് ഭട്ടാചാര്യയുമാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

വര്‍ഷകാലം ഇന്ത്യയില്‍ പകര്‍ച്ചപ്പനിയുടെ കാലം കൂടിയാണ്. പനിയുടെ ആദ്യലക്ഷണം പോലും അവഗണിക്കാതെ ഹോട്ട്‌സ്‌പോട്ടുകളില്‍ പരമാവധി പരിശോധനകള്‍ നടത്തേണ്ടത് ആവശ്യമാണ്. വ്യക്തി ശുചിത്വത്തിനൊപ്പം മാസ് ധരിക്കലും സാമൂഹിക അകലം പാലിക്കലും ജനങ്ങളുടെ ശീലത്തിന്റെ ഭാഗമാകണം. നിയന്ത്രണങ്ങളില്‍ ഇളവ് വരുന്നതോടെ രോഗികളുടെ എണ്ണം വര്‍ധിക്കുന്നതായുള്ള അനുഭവങ്ങള്‍ ചൈനയില്‍ ഉണ്ടായിട്ടുണ്ട്.

രോഗം ഭേദമായവര്‍ക്ക് വീണ്ടും രോഗബാധ ഉണ്ടായതായും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. കൊറോണയ്‌ക്കെതിരെയുള്ള മരുന്ന് വിപണിയില്‍ എത്തുന്നത് വരെ ജാഗ്രത തുടരേണ്ടതുണ്ടെന്നാണ് ഗവേഷകന്‍ നല്‍കുന്ന മുന്നറിയിപ്പ്.

Post a Comment

0 Comments

Top Post Ad

Below Post Ad