കൊറോണ; അടുത്ത അധ്യയന വര്‍ഷം മുതല്‍ സ്‌കൂളുകളില്‍ മാസ്‌കുകള്‍ നിര്‍ബന്ധമാക്കി

തൃശൂര്‍: അടുത്ത അധ്യയന വര്‍ഷത്തില്‍ കുട്ടികളും അധ്യാപകരും മുഖാവരണം അണിഞ്ഞു മാത്രമെ വിദ്യാലയങ്ങളില്‍ എത്താന്‍ പാടുള്ളുവെന്ന് നിര്‍ദ്ദേശം. ആരോഗ്യ വകുപ്പാണ് ഇതു സംബന്ധിച്ച നിര്‍ദ്ദേശം നല്‍കിയത്. കൊറോണ വ്യാപനം ഇല്ലാതായാലും ഇല്ലെങ്കിലും വിദ്യാര്‍ത്ഥികളും അധ്യാപകരും മുഖാവരണം അണിഞ്ഞു മാത്രമെ വിദ്യാലയങ്ങളില്‍ എത്താവൂ എന്നാണ് നിര്‍ദ്ദേശം.

മെയ് 30 ന് മുന്‍പ് കേരളത്തിലെ പൊതു വിദ്യാലയങ്ങളിലെ അരക്കോടിയോളം വിദ്യാര്‍ത്ഥികള്‍ക്കും അധ്യാപകര്‍ക്കും സൗജന്യമായി മുഖാവരണം നിര്‍മ്മിച്ചു നല്‍കാന്‍ സമഗ്ര ശിക്ഷാ കേരളത്തെ ചുമതലപ്പെടുത്തിയിട്ടുണ്ട്.

രണ്ടു മുഖാവരണങ്ങളാണ് ഒരു കുട്ടിയ്ക്ക് നല്‍കുക. തുണി കൊണ്ടുള്ള മുഖാവരണങ്ങള്‍ ആയിരിക്കും നല്‍കുന്നത്. യൂണിഫോം പോലെ തന്നെ ഇവ സൗജന്യമായിരിക്കും. ഗുണനിലവാരമുള്ള തുണിയില്‍ അന്താരാഷ്ട്ര മാനദണ്ഡം ഉപയോഗിച്ചാണ് മാസ്‌കുകള്‍ നിര്‍മ്മിക്കുന്നത്.

കഴുകി വീണ്ടും ഉപയോഗിക്കാന്‍ കഴിയുന്ന തരത്തിലുള്ള പരുത്തി തുണിയിലായിരിക്കും മാസ്‌കുകളുടെ നിര്‍മ്മാണം.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad