കൊറോണ പ്രതിരോധത്തിന് വീണ്ടും 3 കോടി രൂപ കൂടി നല്‍കി അക്ഷയ്കുമാര്‍

മുംബൈ: കൊറോണ പ്രതിരോധത്തിനായി വീണ്ടും സംഭാവന നൽകി ബോളിവുഡ് നടൻ അക്ഷയ് കുമാർ. പി‌എം കെയറിനു പിന്നാലെ മഹാരാഷ്ട്രയ്ക്കാണ് താരം സംഭാവന നൽകിയത്. മൂന്ന് കോടി രൂപയാണ് അക്ഷയ് കുമാർ നൽകിയത്. നേരത്തെ പി‌എം കെയേഴ്സ് ഫണ്ടിലേക്ക് അദ്ദേഹം 25 കോടി നൽകിയിരുന്നു.

ദേശാഭിമാന പ്രോജ്ജ്വലമായ നിരവധി സിനിമകളിലൂടെ ജനപ്രീതി നേടിയ താരമാണ് അക്ഷയ്കുമാര്‍. കേന്ദ്രസർക്കാർ പദ്ധതികളുടെ പ്രചാരണത്തിനും താരം നിരവധിതവണ മുൻകയ്യെടുത്തിട്ടുണ്ട്.

സംഭാവന നൽകുന്നതിനു പുറമേ കൊറോണക്കാലത്ത് ബോധവത്കരണ പരിപാടികളിലും അക്ഷയ് കുമാർ സജീവമാണ്. ടൈഗര്‍ ഷ്രോഫ്, തപ്‌സീ പന്നൂ, കിയാരാ അഡ്വാനീ എന്നിവര്‍ക്കൊപ്പം ചെയ്ത ‘മുസ്‌കുരായേഗാ ഇന്ത്യ- ഇന്ത്യ വീണ്ടും ചിരിക്കും’ എന്ന സന്ദേശമടങ്ങുന്ന ഗാനം ജനപ്രിയമായിക്കഴിഞ്ഞു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad