അന്തരിച്ച BDJS ജനറൽ സെക്രട്ടറി ടി.വി.ബാബുവിനെ കുറിച്ച് ബിജെപി സംസ്ഥാന സെക്രട്ടറി എസ്.സുരേഷ് എഴുതുന്നു.

Adv.S. സുരേഷ് എഴുതുന്നു;

NDA നേതാവ് , KPMS മുൻ സംസ്ഥാന പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്ന നിലയിൽ പ്രവർത്തിച്ച വ്യക്തിത്വം.....
പാർശ്വവത്കരിക്കപ്പെട്ട ജനതയുടെ നേതാവ് , ആദർശബോധവും, കുലീന സ്വഭാവവും കൊണ്ടും ആർക്കും പ്രിയപ്പെട്ടവൻ....
പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര മോദിയും ആഭ്യന്തര മന്ത്രി ശ്രീ. അമിത്ജി ഷായും അനുശോചനം അറിയിച്ചു....
ആയിരങ്ങളുടെ ബാഷ്പാഞ്ജലി ....
അതിൽ ഞാനും പങ്കാളിയാക്കുന്നു.....
2014 ലെ അയ്യൻകാളി ജലോത്സവ സംരക്ഷണ പ്രക്ഷോഭം ഞാൻ ഓർക്കുകയാണ്.....
വെള്ളായണിക്കായലിലെ മഹാത്മാ അയ്യൻകാളി ജലോത്സവത്തിന് പകരം പ്രിയദർശിനി വള്ളംകളി നടത്താനുള്ള ഉമ്മൻചാണ്ടി സർക്കാരിന്റെ നീക്കത്തിനെതിരെയുള്ള ഐതിഹാസിക സമരം....
വെള്ളായണിക്കായലിന് ചുറ്റുമുള്ള കല്ലിയൂർ, വെങ്ങാനുർ പഞ്ചായത്തുകളും നേമം, വെള്ളായണി, കരുമം, ശാന്തിവിള ,മേലാംങ്കോട്, പാപ്പനംകോട്,തിരുവല്ലം, പൂഞ്ചക്കരി, വണ്ടിത്തടം,പൂങ്കുളം തുടങ്ങിയ നേമം മണ്ഡലത്തിന്റെ ഭാഗങ്ങളും ഉൾകൊള്ളുന്ന സമരഭൂമി...
ഞാൻ കൺവീനർ ആയി BJP നേതൃത്വം കൊടുത്ത പ്രക്ഷോഭം , നാലുമാസം നീണ്ടു നിന്നിട്ടും പരിഹാരമായില്ല,...
തുടർന്ന് പിന്നാക്ക സമുദായത്തിന്റെ  സംസ്ഥാന നേതാക്കളുടെ സഹായം അഭ്യർത്ഥിച്ചു... 
ശ്രീ. TV. ബാബുവും , ശ്രീ നീലകണ്ടൻ മാസ്റ്ററുമാണ് ആദ്യം ഓടിയെത്തി ഞങ്ങൾക്ക് പിൻതുണ നൽകിയത്.....
തുടർന്ന്   CPM , കോൺഗ്രസ്സ് ഒഴികെയുള്ളഎല്ലാ ജനങ്ങളും. സമുദായങ്ങളും അണിനിരന്നു.....സമരം വിജയിച്ചു,
സമരത്തിൽ നേതൃത്വം നൽകിയ BJP നേതാക്കളെ
40 വർഷമായി നിലനിൽക്കുന്ന അയ്യൻകാളിട്രസ്റ്റിൽ ഉൾപ്പെടുത്തി, എന്നെ ട്രസ്റ്റ് സെക്രട്ടറിയാക്കി...
കഴിഞ്ഞ 7 വർഷമായി അയ്യൻകാളി ജലോത്സവത്തിന്റെ ജനറൽ സെക്രട്ടറിയുമാണ് ഞാൻ....
ജന്മം കൊണ്ട് പട്ടികജാതിക്കാരനല്ലാത്ത എന്നെ ജനറൽ സെക്രട്ടറി ആക്കാമോ? എന്ന ചോദ്യം വന്നപ്പോൾ ?
കർമ്മം കൊണ്ട് ശ്രീ അയ്യൻകാളിയുടെ മഹത്വം സംരക്ഷിച്ചവരെ അംഗീകരിക്കണം എന്നാണ് , ശ്രീ. T.V. ബാബു ഉൾപ്പെടെയുള്ള KPMS , ചേരമർ നേതാക്കൾ എടുത്ത നിലപാട്......
ആ പ്രക്ഷോഭത്തിലൂടെ നൂറുകണക്കിന് പട്ടികജാതി സഹോദരൻമാർ BJP യിലേക്ക് വന്നു....
2015 ലെ തെരെഞടുപ്പിൽ BJP ക്ക് കല്ലിയൂർ, വെങ്ങാനൂർ പഞ്ചായത്തുകളും , ജില്ലാപഞ്ചായത്ത് അംഗവും, രണ്ട് ബ്ലോക്ക് പഞ്ചായത്ത് മെംബറൻമാരും , നിരവധി കാൺസിലറൻമാരും ആ മേഖലയിൽ നിന്ന് വിജയിച്ചു....
2016-ൽ കേരള അസംബ്ലിയിലേക്ക് നേമത്ത് നിന്ന് ശ്രീ. ഓ രാജഗോപാൽ ജയിച്ചതും , 2011-ൽ അദ്ദേഹം മത്സരിച്ചപ്പോൾ BJP യോടൊപ്പം ഇല്ലായിരുന്ന ഈ പട്ടികജാതി സഹോദരൻമാർ അഭിമാനത്തോടെ BJP ക്ക് വോട്ടെ ചെയ്തതിലൂടെയാണ്.....
കായൽ സമ്മേളനത്തിൽ ശ്രീ. നരേന്ദ്ര മോദിയെ പങ്കെടുപ്പിക്കുന്നതിനും , BDJS രൂപീകരിച്ച് NDA യുടെ  ഭാഗമാകുന്നതിന് മുൻപും....
അരാണ് പാർശ്വവത്കരിക്കപ്പെട്ട ജനതയുടെ യഥാർത്ഥ മിത്രങ്ങൾ എന്ന് ശ്രീ. T.V. ബാബു മനസ്സിലാക്കിയിരുന്നു....
അതുകൊണ്ട് കൂടിയാണല്ലോ CPI വിട്ട് NDA നേതാവായത്.....
ആ മഹത്വ സ്മരണക്ക്
പ്രണാമം
Tags

Post a Comment

0 Comments

Top Post Ad

Below Post Ad