അന്ന് സൗദിയിൽ വച്ചു അക്ബർ കക്കട്ടിൽ സൗദി പട്ടാളത്തിന്റെ വെടിയേറ്റ് മരിക്കേണ്ടതായിരുന്നു...! അലി അക്ബർ എഴുതുന്നു


വിളിക്കാതെ വരുന്ന  അതിഥികളെ പോലെയാണ് ഓർമ്മകൾ... ഒരു മുന്നറിയിപ്പുമില്ലാതെ അവിടുന്നും ഇവിടുന്നും പൊന്തിവരും.. കുഴിച്ചു മൂടി കോൺക്രീറ്റ് ചെയ്തത് പോലും കോൺക്രീറ്റ് പൊട്ടിച്ചു പുറത്തു വരും....
ഓർമ്മകൾ അയവിറക്കുമ്പോൾ അനുഭവത്തിൽ ഒപ്പം ഓടിയവരെ, മാറാട് വെല്ലുവിളിയും ചൂണ്ടുപലകയും! കുമ്മനം രാജശേഖരൻഊന്നുവടിയായവരെ ഒക്കെ ഓർമ്മ വരും ഒപ്പം ഓടിയവരിൽ എന്റെ ഭാര്യയും മക്കളുമുണ്ട്... മറ്റു ചില സൗഹൃദങ്ങളും... കൂടുതൽപേരും കഷ്ടകാലങ്ങളിൽ പൊഴിഞ്ഞു പോയവരാണ്... ചില കാര്യങ്ങളിൽ നിർബന്ധം ഉണ്ടായിരുന്നു പലചരക്കു  കടയിലും സിഗരറ്റ് കടയിലും പറ്റു വയ്ക്കരുത്.. കാരണം വരവറിയാതെ വാങ്ങിച്ചു തിന്നും... വാങ്ങിച്ചു വലിക്കും... അതുകൊണ്ട് അരി തീർന്നാൽ കുറച്ചു പട്ടിണി... അതായിരുന്നു ശീലം... അങ്ങിനെ ഒരുപാട് ദിവസം കിടന്നിട്ടില്ല കേട്ടോ... ഈശ്വരകൃപ എപ്പോഴും കൂടെയുണ്ടായിരുന്നു... ഒരു വിഷയം വിട്ടു പോയി... എനിക്ക് ദേശീയ അവാർഡ് വാങ്ങിത്തന്ന ഡോക്യൂമെന്ററിയെ കുറിച്ചു പറഞ്ഞില്ലല്ലോ... 
ഇടയ്ക്കൊരു അവധിക്ക് വയനാട്ടിൽ പോയപ്പോൾ ഒരു സായാഹ്നത്തിൽ കരുണാകരൻ വൈദ്യരുടെ കടയിൽ കയറി കുശലം പറഞ്ഞിരിക്കുമ്പോഴാണ് അദ്ദേഹത്തിന്റെ മേശപ്പുറത്തു റാബിയയെ കുറിച്ചുള്ള ഒരു ബ്രോഷർ കണ്ടത്.. ചോദിച്ചു ഈ ഡോക്യൂമെന്ററി പൂർത്തിയായോ.. പൂർത്തിയാവാൻ പോയിട്ട് തുടങ്ങിയിട്ടില്ല അതിന് മുൻപേ ബെൻഹറിന്റെ കുറേ പണം പോയി  അത്ര തന്നെ... 
ഞാനൊക്കെ ഈ നാട്ടുകാരനായിട്ട് എന്നോടൊന്നു ചോദിച്ചുകൂടായിരുന്നോ.. 
അതിനു മറുപടിയെന്നോണം എന്നോട് ചോദിച്ചു ഒരു ഡോക്യൂമെന്ററിക്ക് എത്ര വേണ്ടിവരും..
 ഏറിയാൽ ഒന്നര ലക്ഷം... 
അടുത്ത ദിവസം ബെൻഹർ കാണാൻ വന്നു ഞാൻ പറഞ്ഞു എഴുതിയ സ്ക്രിപ്റ്റ് എടുക്കാൻ പറ്റില്ല, റാബിയയെ കണ്ടു സംസാരിച്ച ശേഷം സ്ക്രിപ്റ്റ് പ്ലാൻ ചെയ്യാം... ബെൻഹറിന്റെ ജീപ്പിൽ ഞങ്ങൾ ഗദ്ധിക കരുണനോടൊപ്പം റാബിയയുട ഗ്രാമത്തിലെത്തി.. ഞാൻ റാബിയയോട് പറഞ്ഞു റാബിയ റാബിയയെ കുറിച്ചു പറയൂ... റാബിയ പറഞ്ഞു തുടങ്ങി ഞാൻ റാബിയ... 
റാബിയ പറഞ്ഞത് എന്തോ അത് ഞാൻ ഒപ്പിയെടുത്തു.... 
ചിത്രാഞ്ജലി യുണിറ്റ്, 16 mm ക്യാമെറയിൽ ഷൂട്ട്‌,.. എന്റെ കൂടെ ഭാര്യയും വന്നു ഭക്ഷണം അവർ തയ്യാറാക്കി സഹായിക്കാൻ കരുണന്റെ ഭാര്യയും ഉണ്ടായിരുന്നു.... അഞ്ചോ ആറോ ദിവസം കൊണ്ട് ഷൂട്ടിങ് തീർത്തു, അടുത്ത ദിവസം തന്നെ എഡിറ്റിംഗും തുടങ്ങി ഡിസംബർ  31 ന് മുൻപ് സെൻസർ ചെയ്‌താൽ മാത്രമേ ആ വർഷത്തെ അവാർഡിന് മത്സരിക്കാൻ പറ്റൂ... അതിന് ധൃതിയിൽ പണി തുടർന്നു. ചിത്രാഞ്ജലിയിൽ 16 mm പ്രിന്റിംഗ് ഉണ്ടായിരുന്നില്ല മദ്രാസിൽ പ്രസാദിലാണ് പ്രിന്റിംഗ് അത് ksfdc തന്നെ ചെയ്തു തരണം പാക്കേജിന്റെ ഭാഗമായിരുന്നു. ശബ്ദലേഖനവും റെക്കോർഡിങ്ങും കഴിഞ്ഞപ്പോഴേക്കും റാബിയ ഡോക്യൂമെന്ററിയെ കുറിച്ച് നല്ല അഭിപ്രായം സ്റ്റുഡിയോയിൽ പരന്നു ... ഇനി പ്രിന്റ് ആയാൽ മതി... അപ്പോഴാണ് ചിത്രാഞ്ജലിയിലെ ഒരു സ്റ്റാഫ് ഞെട്ടിക്കുന്ന ആ വിവരം എന്നോട് പറഞ്ഞത് പ്രസാദിൽ പ്രിന്റ് ചെയ്യേണ്ട പടങ്ങളുടെ ലിസ്റ്റിൽ എന്റെ സിനിമ ഇല്ല നെഗറ്റീവ് മദ്രാസിലേക്ക് പോയിട്ടില്ല... ഡിസംബറിൽ എന്റെ ഡോക്യുമെന്ററി സെൻസർ ആയാൽ ksfdc നിർമ്മിച്ച ഡോക്യുമെന്ററിക്ക് അത് പാരയാവുമാത്രേ .. സർക്കാരിന് വേണ്ടി കുരയ്ക്കുന്നതിന്  സർക്കാരിന്റെ മൂട് താങ്ങികളായ സംവിധായകർക്ക്  കിട്ടുന്ന ഒരാനുകൂല്യമാണ് സർക്കാർ ഡോക്യൂമെന്ററികൾ .. അവാർഡ് കിട്ടിയ സംവിധായകർ അന്ന് ksfdc പാനലിൽ വരും.. സർക്കാർ വർക്കുകൾ അവർക്ക് നൽകണമെന്നാണ് വയ്പ്പ്.. ഞാനും പാനലിൽ ഉണ്ടായിരുന്നു... സഖാവായിരുന്നു... പക്ഷെ ഒരു ഡോക്യൂമെന്ററിയും പട്ടിണി കിടക്കുമ്പോൾ പോലും  കിട്ടിയിട്ടില്ല കാരണം ഒരു യോഗ്യത എനിക്ക് കുറവുണ്ടായിരുന്നു മൂടുതാങ്ങലിലുള്ള   ഡിഗ്രി എനിക്കില്ലായിരുന്നു, ksfdc ഡോക്യുമെന്ററി ഒന്നും തന്നില്ലെങ്കിലും  ഒരിക്കൽ എന്റെ പുരയിടം  ജപ്തി ചെയ്യാൻ വന്നിട്ടുണ്ട് അത് പിന്നാലെ പറയാം... 
P. ഗോവിന്ദ പിള്ളയുടെ അകന്ന ബന്ധുക്കൾ പോലും അവിടെ ഡോക്യൂമെന്ററികൾ ചെയ്തിട്ടുണ്ട്.. അഥവാ ഒരു സിനിമാ ബന്ധവുമില്ലാത്തവർ.. ആരെങ്കിലും ksfdc യുടെ തുടക്കം മുതൽ സർക്കാരിന് വേണ്ടി ഡോക്യൂമെന്ററികൾ, പരസ്യങ്ങൾ,  ചെയ്തവരുടെ ലിസ്റ്റ് വിവരാവകാശനിയമപ്രകാരം എടുത്തുനോക്കൂ.. ഞെട്ടും... അഡ്വാൻസ് ആയി ലക്ഷങ്ങൾ വാങ്ങിപ്പോയിട്ട് തിരിഞ്ഞു നോക്കാത്തവരെയും അതിൽ കാണാം... സാധാരണക്കാരൻ 2000രൂപ കൊടുക്കാൻ ബാക്കിയായാൽ RR.... വമ്പന്മാർ ksfdc ക്ക് കൊടുക്കാനുള്ള തുകയുടെ കണക്ക് കേട്ടാൽ നിങ്ങൾ ഞെട്ടും..... 
അതൊക്കെ അവിടെ നിൽക്കട്ടെ ഞാൻ പറഞ്ഞു ബെൻഹർ ഇന്ന് വൈകിട്ടത്തെ ഫ്ലൈറ്റിൽ നമ്മൾ മദ്രാസിൽ  എത്തിയില്ലെങ്കിൽ സംഗതി പാളും... ksfdc ഓഫീസിൽ  കുറച്ചു ബഹളം വച്ചു മുഴുവൻ പണമടച്ച് നെഗറ്റീവ് വാങ്ങി. ഞങ്ങൾ മദ്രാസിലേക്ക് പറന്നു.. പ്രസാദിൽ പോയി മാനാജരെ കണ്ടു അദ്ദേഹം ആദ്യം കൈമലർത്തി.. കാരണം അത്രക്ക് വർക്ക്‌ ലോഡുണ്ട്... പിന്നെ ഞാൻ ചതിയുടെ വിവരങ്ങൾ പറഞ്ഞപ്പോൾ അദ്ദേഹം ksfdc യിൽ നിന്നും വന്ന ലിസ്റ്റ് പരിശോധിച്ചു.. ഞങ്ങൾ സത്യമാണ് പറയുന്നത് എന്ന് ബോധ്യപ്പെട്ട് പറഞ്ഞു നൈറ്റ്‌ രണ്ടു മണിക്ക് വാൻഗോ റെഡി പണ്ണി വപ്പോ... ഹാവൂ ആശ്വാസമായി... രാവിലെ ഫ്ലൈറ്റിൽ തിരുവനന്തപുരത്തേക്ക്.  പ്രിന്റുമായി സെൻസർ ബോർഡിലെത്തി സെൻസറിനു കൊടുത്തു പുറത്തിറങ്ങുമ്പോൾ ശത്രുക്കൾ പ്രിന്റുമായി എത്തുന്നതേയുള്ളു എന്റെ മുഖം കണ്ടു വല്ലാതായി.... 
സ്റ്റേറ്റ് അവാർഡിന് റാബിയയെ ഒതുക്കി.. പക്ഷെ നാഷണൽ അവാർഡിൽ റാബിയ നേടി... അടുത്ത വർഷത്തെ പനോരമയിൽ റാബിയ പ്രദർശിപ്പിച്ചു...ബെൻഹറിന്  പണം കിട്ടി... ഒന്നാലോചിച്ചു നോക്കൂ തങ്ങളുടെ അവസരം നഷ്ടപ്പെടാതിരിക്കാൻ എന്തിനും മടിക്കാത്തവരാണ് സിനിമാക്കാർ... അന്ന് ചിത്രാജ്ഞലിയിൽ എന്നോട് താത്പര്യം ഉള്ള ഒരു സ്റ്റാഫ് ഇല്ലായിരുന്നുവെങ്കിൽ.. റാബിയ എന്ന ഡോക്യൂമെന്ററി ഇരുട്ടിൽ പോയേനെ... 
എനിക്ക് കിട്ടിയ അവാർഡ് തുക റാബിയയ്ക്ക് അയച്ചു കൊടുത്തു... 
കൈവശം കൂടുതൽ ഉണ്ടായിട്ടല്ല... എന്നേക്കാൾ കഷ്ടപ്പാട് ചക്രകസേരയിൽ ചുറ്റുന്ന റാബിയയ്ക്ക് ആണെന്ന് തോന്നി...വർഷങ്ങൾക്ക് ശേഷം ഒരിക്കൽ കൂടി റാബിയയെ  വീണ്ടും സഹായിക്കാൻ കഴിഞ്ഞു.. 
കോഴിക്കോട് ട്രെയിനിങ് സെന്റർ രണ്ടു വർഷം നടത്തി അവിടെ പഠിച്ച കുട്ടികളും ചാനലുകളിൽ കയറി... കുറച്ചു കുട്ടികളെ ഫീസ്‌ വാങ്ങാതെയും പഠിപ്പിച്ചു... അവർ വിളിക്കാത്തത് കൊണ്ട് ഏത് ചാനലിൽ വർക്ക് ചെയ്യുന്നു എന്നറിയില്ല.... 
കോഴിക്കോട് എന്നും ബന്ധപ്പെട്ടുകൊണ്ടിരുന്നത് തിരക്കഥാകൃത്ത് ശത്രുഘ്‌നനായിരുന്നു, അക്ബർ കക്കട്ടിൽ ഇടയ്ക്കിടെ വരും അന്നെനിക്കൊരു മോഹമുണ്ടായിരുന്നു ഒരു നല്ല കലാ പഠനകേന്ദ്രം.. ഐഡിയ പറഞ്ഞപ്പോൾ കക്കട്ടിൽ പറഞ്ഞു നമുക്കൊന്ന് വിദേശത്ത് പോകാം അക്കൂട്ടത്തിൽ എന്റെ കഥാസമാഹാരത്തിന്റെ പ്രീ പബ്ലിക്കേഷൻ വിതരണവും നടത്താം... ഞാൻ സീരിയസ് ആയി എടുത്തു ബഷീർ മാഷേ വിളിച്ചു അദ്ദേഹത്തിന്റെ സുഹൃത്തിനെകൊണ്ട് ഒരു പ്രൊജക്റ്റ്‌ റിപ്പോർട്ട്‌ തയ്യാറാക്കി..UAE,KHATAR  KUWAIT, BEHRAIN, SAUDHI, OMAN എന്നിങ്ങനെ യാത്ര പ്ലാൻ ചെയ്തു ടിക്കറ്റ്‌ ഞാൻ ശരിയാക്കി .. യാത്ര പോയി.. കക്കട്ടിലിന്റെ ജീവിതവും സൗഹൃദവും ഒരു പ്രത്യേക രീതിയിലായിരുന്നു... സുഹൃത്തുക്കളുടെ അടുത്തെത്തിയപ്പോൾ കക്കട്ടിൽ പോയ ഉദ്ദേശം മറന്നു... എന്റെ ഫയൽ തുറന്നു പോലുമില്ല, ഞാനെന്തിനാണ് അന്ന് യാത്ര ചെയ്തതെന്ന് ആർക്കും ഇന്നും അറിയില്ല.. ചുരുക്കി പറഞ്ഞാൽ കുറേ തമാശകളും, കുറച്ചു അനുഭവങ്ങളും ബാക്കിയാക്കി..തിരികെ എത്തി.  എടുത്ത ടിക്കറ്റിന്റെ പണത്തിനു പോലും പുസ്തകവും വിറ്റില്ല. ഞാൻ പോയ ഉദ്ദേശവും നടന്നില്ല.. കുറേ ബാധ്യതകൾ മാത്രം ബാക്കിയായി... ടിക്കറ്റിന്റെ നഷ്ടം ഞാൻ സഹിച്ചു പുസ്തകബാധ്യത കക്കട്ടിലിനെ തന്നെ ഏല്പിച്ചു... അന്നുകിട്ടിയ കുറച്ചു ബന്ധങ്ങൾ ഇന്നുമുണ്ട്... അക്ബർ കക്കട്ടിൽ ഒഴുകി പോകുന്ന ഒരു പുഴയാണ്. പോകുന്ന വഴിക്ക് തീരങ്ങളെ ചുംബിച്ചു തലോടി പോകും.. താനെന്തിനാണ് ഒഴുകുന്നതെന്ന് ചോദിച്ചാൽ ഉത്തരം ഉണ്ടാവില്ല, ഒടുവിൽ കഥാകാരൻ കാലയവനികയ്ക്കുള്ളിൽ മറഞ്ഞപ്പോഴാണ് ക്യാൻസർ എന്ന വ്യാധി മറച്ചുവെച്ചുകൊണ്ടാണ് അവസാനകാലത്ത് തമാശ പറഞ്ഞു ചിരിപ്പിച്ചുകൊണ്ടിരുന്നതെന്ന് മനസ്സിലായത്.. ഞങ്ങൾ ആ യാത്രയിൽ ഉംറ ചെയ്തു... അന്ന് സൗദിയിൽ വച്ചു അക്ബർ കക്കട്ടിൽ സൗദി പട്ടാളത്തിന്റെ വെടിയേറ്റ് മരിക്കേണ്ടതായിരുന്നു... ജിദ്ദയിലേക്ക് പോകും മുൻപേ റിയാദിൽ നിന്നും സുഹൃത്തുക്കൾ പറഞ്ഞിരുന്നു രാത്രി പത്തുമണിക്ക് മുൻപ് റൂമിൽ കയറണമെന്ന്, ഞാൻ അത് മനസ്സിൽ കോറിയിട്ടു.. ജിദ്ദയിൽ ഞങ്ങൾ താമസിക്കുന്ന ലോഡ്ജിൽ നിന്നും നടക്കാവുന്ന ദൂരത്തായിരുന്നു രാത്രി ഭക്ഷണം... ഭക്ഷണം കഴിഞ്ഞു തമാശകൾക്കിടയിൽ ഞാൻ പറഞ്ഞു കക്കട്ടിലെ പോവാനുള്ള സമയമായി... ഇനി നീട്ടരുത്.. കക്കട്ടിൽ വരുന്ന ലക്ഷണമില്ല വീട്ടുകാർക്ക് ഓടിച്ചു വിടാനും പറ്റില്ലല്ലോ.. പിന്നെ എനിക്ക് തോന്നി ഞാൻ പുറപ്പെട്ടാൽ പുള്ളിക്കാരൻ പുറകെ വന്നോളുമെന്നു.. ഞാൻ വീട്ടുകാരോട് യാത്ര പറഞ്ഞു റൂമിലെത്തി വസ്ത്രം മാറിക്കാണും.. മെഷീൻ ഗണ്ണിന്റെ കാതടപ്പിക്കുന്ന ശബ്ദം അട്ടഹാസം നില വിളി.. ഒരഞ്ചു മിനിറ്റോളം അത് നീണ്ടു നിന്നു... എന്റെ ഹൃദയം ഉച്ചത്തിൽ മിടിച്ചു... കക്കട്ടിൽ.... അടുത്ത നിമിഷം കക്കട്ടിൽ വാതിൽ തുറന്നു അകത്തേക്ക് വീണു എന്ന് പറഞ്ഞാൽ മതി... കുറച്ചുനേരത്തേക്ക് കക്കട്ടിലിന് ഒന്നും സംസാരിക്കാൻ കഴിഞ്ഞില്ല... പിന്നെയാണ് പറഞ്ഞത് തീപൊരികൾക്കിടയിലൂടെയാണ് പറന്നു വന്നത് എന്ന്... ചില കാര്യങ്ങൾ പറഞ്ഞാൽ പുള്ളിക്കാരൻ കേൾക്കില്ല... ആദ്യം ഞങ്ങൾ ലാൻഡ് ചെയ്തത് ദുബായിലായിരുന്നു എമിഗ്രെഷൻ ക്യൂവിൽ നിൽക്കുമ്പോൾ ഞാൻ ഒരു ചെറുപ്പക്കാരൻ ഓഫീസർ ഉള്ളിടത്താണ് നിന്നത്, എന്റെ കൂടെ നിൽക്കാൻ പറഞ്ഞപ്പോൾ കേട്ടില്ല,  അടുത്ത കൗണ്ടറിൽ നല്ല മൊയ്‌ലിയാര് ലുക്കുള്ള വയസ്സായ ആളായിരുന്നു.. ഞാൻ എമിഗ്രേഷൻ കഴിഞ്ഞു പുറത്തിറങ്ങി.. കക്കട്ടിലിന്റെ ക്യൂവിലെ വയസ്സൻ ഓഫീസർ എന്തോ ചോദിക്കുന്നതും കക്കട്ടിൽ ഉത്തരം പറയുന്നതും ഞാൻ കണ്ടു ഓഫീസർ എഴുന്നേറ്റു കക്കട്ടിലിനെ കൂട്ടി ഒരു മുറിയിലേക്കാക്കി തിരികെ പോവുന്നത് കണ്ടു... സംഗതി പന്തികേടാണെന്ന് മനസ്സിലാക്കി ഞാൻ പുറത്തേക്കോടി ഞങ്ങളെ റിസീവ് ചെയ്യാൻ വന്നവരോട് വിവരം പറഞ്ഞു അവർ ബന്ധപ്പെട്ടാണ് പുറത്തിറക്കിയത്.. അങ്ങേര് ചോദിച്ചത് തൊഴിൽ എന്താണ് എന്നായിരുന്നു അക്ബർ കക്കട്ടിൽ പറഞ്ഞു ടീച്ചർ.. വിസയിൽ അടിച്ചിരുന്നത് ബിസിനസ്‌ എന്നായിരുന്നു...അവർക്ക് അത്രയും മതി...  കക്കട്ടിലിനും എനിക്കും അറബി ഒട്ടും വശം ഇല്ല താനും,   ആ സമയത്ത് ഭീകരർക്കെതിരെ വലിയ ജാഗ്രത ഉണ്ടായിരുന്ന സമയമായിരുന്നു മാത്രമല്ല ഏതോ വലിയ മീറ്റിംഗ് ദുബായിൽ നടക്കുന്നുണ്ടായിരുന്നു...മറ്റൊരിക്കൽ ഞാൻ പറഞ്ഞത് അനുസരിക്കാതെ ഒരു ലോക്കൽ ടീമിനു ഇന്റർവ്യൂ കൊടുക്കാൻ ബീച്ചിൽ പോയി.. അവിടന്നു പോലീസ് പൊക്കി... 
അങ്ങിനെ കുറേ തമാശകൾ... 
യാത്രയിൽ ഖത്തർ, കുവൈറ്റ്, ബഹ്‌റൈൻ, പിന്നെ ബഹ്‌റൈനിൽ നിന്ന് അൽകോബാർ വഴി റിയാദിലേക്കുള്ള യാത്രയും ഇപ്പോഴും ഓർമ്മയുണ്ട്..  കുറേ സുഹൃത്തുക്കളും കുറച്ചു കോമഡി ഷൂട്ടിങ്ങും... ഒന്നും ഫലവത്താക്കാൻ കഴിഞ്ഞില്ല.. ബഹറിനിൽ ഒരു ആട് ജീവിതക്കാരനെ പരിചയപ്പെട്ടിരുന്നു ശൈഖിന്റെ ബംഗ്ളാവിൽ ചാരായം വാറ്റി മീൻ കുത്തിപ്പിടിച്ചു വിൽക്കുന്ന.. ഒരു ജീവിതം 
ഖത്തറിൽ പ്രേമേട്ടനും സംഘവും താമസിച്ചിരുന്ന മൺവീടും വീടിന്നുമ്മറത്തെ മുരിങ്ങ ചെടിയും ഇപ്പോഴും കണ്മുന്നിലുണ്ട്.. കുവൈറ്റിൽ ഒരു ചെറുപ്പക്കാരൻ വന്നു കേരളത്തിൽ ഒരു അറബിക് സീരിയൽ നിർമ്മിക്കുന്നതിന് വരുന്ന ചിലവിനെക്കുറിച്ച് സംസാരിക്കയും നാളെ വരാമെന്നു പറഞ്ഞു പോവുകയും ചെയ്തു. പിന്നെ ആളെ കണ്ടില്ല. കുവൈറ്റിൽ ജ്യേഷ്ഠന്റെ മകൻ അയ്യുബ് എല്ലായിടത്തും ചുറ്റി കാണിച്ചു തന്നു അയ്യുബ് അടുത്ത ഒരു കഥയിലേക്ക് വാതിൽ തുറക്കുന്നുണ്ട് സന്തോഷവും ദുഃഖവും നിറഞ്ഞ 3 വർഷത്തെ കഥ.... പ്രവാസ ജീവിതം...
FB യിൽ ആരോ ഒരു കമന്റിട്ടു എല്ലാവരും ഒരാളെ പറ്റിക്കുന്നുണ്ടെങ്കിൽ അയാൾക്കെന്തെങ്കിലും കുഴപ്പം ഉണ്ട്... തീർച്ചയായും എനിക്കെന്തോ കുഴപ്പം ഉണ്ട്... വീട്ടിൽ നിന്നും റെയിൽവേ സ്റ്റേഷനിലേക്ക് 16 കിലോമീറ്റർ, അപ്പോൾ എന്നേ യാത്ര അയക്കാൻ വരുന്ന  വണ്ടി 32 കിലോമീറ്റർ ഓടണം, തിരിച്ചു വീട്ടിൽ എത്താൻ 32 കിലോമീറ്റർ വണ്ടി ഓടണം.. തിരുവനന്തപുരപുറത്തിനപ്പുറം തമിഴ് നാട്ടിന്റെ ബോർഡറിലുള്ള അമ്പലത്തിൽ പ്രഭാഷണം ട്രെയിനിൽ 12 മണിക്കൂർ യാത്ര... ഭക്ഷണം കഴിക്കണ്ടേ... പ്രഭാഷണം കഴിഞ്ഞു കാലത്ത് റയിൽവേ സ്റ്റേഷനിൽ കൊണ്ട് വന്നു  തള്ളും... ന്നാ വീണ്ടും കാണാട്ടോ... അത്ര തന്നെ.. ട്രെയിനിൽ കയറി ഭഗവാനോട് പരിഭവം പറയും..തിരിച്ചു 12 മണിക്കൂർ അപ്പോഴും ഭക്ഷണം കഴിക്കണ്ടേ . . ചിലർ പറയും അയ്യോ സാറെ കവറിലിട്ടു വച്ചതാ... ധൃതിയിൽ മറന്നു.. സാറിന്റെ അക്കൗണ്ട് തരൂ നാളെ തന്നെ ഇടാം.... 
അക്കൗണ്ട് കൊടുക്കും ഒന്നും വരില്ല.. 
തീർച്ചയായും എന്റെ കുഴപ്പം തന്നെയാണ് എന്ത് ചെയ്യാൻ ഇങ്ങിനെ ആയിപ്പോയി... ഷെൽഫിൽ കുറെ ചെക്കുകൾ ഉണ്ട്... ലക്ഷങ്ങളുടെ...പണമാവാത്ത വിയർപ്പിന്റെ ചെക്ക്,  അതൊക്കെ എന്റെ കുഴപ്പത്തിന്റെ സാക്ഷികളാണ്... 
അങ്ങിനെ ഒരുപാട് പേർ ഉണ്ട്... കണക്ക് പറഞ്ഞു വാങ്ങിക്കാൻ അറിയാത്തവർ.... 
ലൈക്ക് തന്നാൽ ഇനിയും കുറച്ചു പറയും...


Ali Akbar life story

Post a Comment

0 Comments

Top Post Ad

Below Post Ad