ഈസ്റ്റര്‍ ദിനത്തില്‍ കണ്ണീരണിഞ്ഞ് അമേരിക്ക; മരണം ആയിരത്തിനു മുകളില്‍

ന്യൂയോര്‍ക്ക്: ഞായറാഴ്ച മാത്രം വൈറസ് ബാധിച്ച് അമേരിക്കയില്‍ പൊലിഞ്ഞത് ആയിരത്തിലേറെ ജീവനുകള്‍. ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം 1,090 പേരാണ് അമേരിക്കയില്‍ ഒരു ദിവസം കൊണ്ട് മരിച്ചത്. ഇതോടെ അമേരിക്കയില്‍ കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണം 21,667 ആയി ഉയര്‍ന്നു.
ഇന്നലെ മാത്രം 17,776 പേര്‍ക്കാണ് അമേരിക്കയില്‍ വൈറസ് സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗികളുടെ എണ്ണം 550,655 ആയി ഉയര്‍ന്നു. 31,120 പേര്‍ രോഗമുക്തി നേടി. 11,760 പേര്‍ ഇപ്പോഴും അമേരിക്കയില്‍ ഗുരുതരാവസ്ഥയിലാണെന്നാണ് റിപ്പോര്‍ട്ട്.
ന്യൂയോര്‍ക്ക് നഗരമാണ് അമേരിക്കയിലെ രോഗത്തിന്റെ ഹോട്ട്‌സ്‌പോട്ട്. ഇവിടെ മാത്രം രോഗബാധിതരുടെ എണ്ണം ലക്ഷം കടന്നു. രോഗവ്യാപനം നിയന്ത്രണ വിധേയമാകാത്തതിനാല്‍ അമേരിക്ക കൂടുതല്‍ അടച്ചുപൂട്ടല്‍ നടപടികളിലേക്ക് കടക്കുകയാണ്. ന്യൂയോര്‍ക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഈ അധ്യയന വര്‍ഷം മുഴുവന്‍ അടച്ചിടാന്‍ തീരുമാനിച്ചു.അതേസമയം കഴിഞ്ഞ മൂന്നാഴ്ചത്തെ കണക്ക് പരിശോധിക്കുമ്പോള്‍ ഏറ്റവും കുറഞ്ഞ മരണനിരക്കാണ് ഇറ്റലിയില്‍ ഇന്നലെ രേഖപ്പെടുത്തിയിരിക്കുന്നത്. 431 ആളുകളാണ് ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ഇറ്റലിയില്‍ ഇന്നലെ മരിച്ചത്. ഇതോടെ ഇറ്റലിയില്‍ ആകെ മരണം 19,899 ആയി.4092 പേര്‍ക്കാണ് ഇറ്റലിയില്‍ ഇന്നലെ വൈറസ് സ്ഥിരീകരിച്ചത്.Tags

Post a Comment

0 Comments

Top Post Ad

Below Post Ad