ലോക്ക് ഡൗണ്‍ രണ്ടാം ഘട്ടം; ഇളവുകള്‍ മന്ത്രിസഭായോഗം ഇന്ന് ചര്‍ച്ച ചെയ്യും

തിരുവനന്തപുരം: ലോക്ക് ഡൗണ്‍ ഇളവുകളെ കുറിച്ചും നിലവിലെ വൈറസ് വ്യാപന സ്ഥിതിഗതകളെ കുറിച്ചും വിലയിരുത്താന്‍ ഇന്ന് മന്ത്രിസഭാ യോഗം ചേരും. ദേശീയ തലത്തെ അപേക്ഷിച്ച് കേരളത്തില്‍ രോഗം നിയന്ത്രണ വിധേയമാണെന്നാണ് വിലയിരുത്തല്‍. എന്നിരുന്നാലും ഇളവുകള്‍ ഒറ്റയടിക്ക് നടപ്പാക്കില്ലെന്നും ഘട്ടം ഘട്ടമായെ അനുവദിക്കുകയുള്ളൂവെന്നുമാണ് മുഖ്യമന്ത്രി അറിയിച്ചിരുന്നത്.










തീവ്രബാധിത പ്രദേശങ്ങള്‍ അല്ലാത്ത ജില്ലകള്‍ക്കാവും ഇളവുകള്‍ നല്‍കുക. കൂടുതല്‍ സര്‍ക്കാര്‍ ഓഫീസുകള്‍ തുറന്നേക്കും. സ്വകാര്യ വാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണങ്ങളോടെ അനുമതി നല്‍കിയേക്കും. പുറത്തിറങ്ങുന്നവര്‍ക്ക് മാസ്‌ക്ക് നിര്‍ബന്ധമാക്കും. കേന്ദ്രത്തിന്റെ തീരുമാനം കൂടി പരിഗണിച്ചാവും സംസ്ഥാനം അന്തിമ നിലപാട് സ്വീകരിക്കുക.

മാര്‍ച്ച് 20 ന് ശേഷം സംസ്ഥാനത്ത് ഏറ്റവും കുറവ് കൊറോണ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത ദിവസമായിരുന്നു ഇന്നലെ. ആരോഗ്യമന്ത്രിയുടെ ഓഫീസ് പുറത്ത് വിട്ട കണക്കനുസരിച്ച് രണ്ട് കൊറോണ കേസുകള്‍ മാത്രമാണ് സംസ്ഥാനത്ത് പുതുതായി റിപ്പോര്‍ട്ട് ചെയ്തത്. കൂടാതെ 36 പേര്‍ ഇന്നലെ രോഗമുക്തി നേടി. 375 കൊറോണ കേസുകളാണ് ഇതുവരെ സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തത് അതില്‍ 179 പേരും ഇതിനോടകം രോഗമുക്തി നേടിക്കഴിഞ്ഞു. ഇനി 194 പേര്‍ മാത്രമാണ് ചികിത്സയിലുള്ളത്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad