ഏപ്രിൽ 25 മാരാർജി സ്മൃതി ദിനം..

ഏപ്രിൽ 25 മാരാർജി സ്മൃതി ദിനം..

മാർക്സിസ്റ്റ് പാർട്ടിയുടെ ശക്തിദുർഗമായിരുന്ന കണ്ണൂരിൽ സംഘ ആദർശം പ്രചരിപ്പിക്കുന്നതിൽ കെ ജി മാരാർ വഹിച്ച പങ്ക് നിസ്തുലമാണ് . പറശ്ശിനിക്കടവ് സ്കൂളിലെ മലയാളം അദ്ധ്യാപകനായിരുന്ന അദ്ദേഹം ജന സംഘത്തിന്റെ പ്രവർത്തനത്തിനു വേണ്ടി ജോലിഉപേക്ഷിക്കുകയായിരുന്നു .സാമ്പത്തിക ക്ലേശങ്ങളുടെ കാലഘട്ടത്തിൽ തീർത്തും സാഹസികമായ ഒരു തീരുമാനമായിരുന്നു അത് . കണ്ണൂരിന്റെ ഉൾപ്രദേശങ്ങളിലേക്ക് സൗമ്യവും എന്നാൽ സുദൃഢവുമായ പ്രവർത്തന ശൈലിയുമായി കടന്നുചെന്ന അദ്ദേഹത്തെ ജനങ്ങൾ രണ്ട് കയ്യും നീട്ടി സ്വീകരിച്ചത് സംഘടനയുടെ വളർച്ച ദ്രുതഗതിയിലാക്കി .പിന്നീട് പ്രവർത്തനം സംസ്ഥാന വ്യാപകമായപ്പോഴും സ്ഥിതി മറ്റൊന്നായിരുന്നില്ല

1975 ജൂൺ 25-നും 1977 മാർച്ച് 21-നുമിടയിലുള്ള അടിയന്തിരാവസ്ഥക്കാലത്ത് അറസ്റ്റ് ചെയ്യപ്പെടുകയും 18 മാസം ജയിലിലടയ്ക്കപ്പെടുകയും ചെയ്തു. ജയിൽ മോചിതനായശേഷം ഇദ്ദേഹം ജനതാ പാർട്ടിയുടെ നേതാവാകുകയും കണ്ണൂർ ജില്ലാ പ്രസിഡന്റ് സ്ഥാനത്തെത്തുകയും ചെയ്തു. 1980-ൽ ബി.ജെ.പി സംസ്ഥാന സെക്രട്ടറിയായി. സംസ്ഥാന ജനറൽ സെക്രട്ടറി, സംസ്ഥാന പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. ബിജെപി അത്ര വലിയ ശക്തിയല്ലാതിരുന്ന 1991 ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് തുച്ഛമായ വോട്ടുകൾക്കാണ് അദ്ദേഹം പരാജയപ്പെട്ടത് . കെ ജി മാരാർ എന്ന സർഗധനനായ രാഷ്ട്രീയക്കാരന്റെ ജനപിന്തുണ അത്രയ്ക്ക് വലുതായിരുന്നു .

എം എൽ എ യോ മന്ത്രിയോ ഒന്നുമായില്ലെങ്കിലും ജനലക്ഷങ്ങളുടെ ഹൃദയത്തിൽ അദ്ദേഹം ഇടം പിടിച്ചു . രാജനൈതിക രംഗത്ത് ഉന്നത സ്ഥാനങ്ങൾ അലങ്കരിക്കേണ്ട വ്യക്തിയാണ് മാരാരെന്ന് എതിരാളികൾ പോലും സമ്മതിച്ചിട്ടുണ്ട് . എന്നാൽ അതിനു വേണ്ടി താൻ കടന്നു വന്ന വീഥികളിൽ വ്യതിചലനം ഉണ്ടാക്കാൻ അദ്ദേഹം ഇഷ്ടപ്പെട്ടിരുന്നില്ല 1995 ഏപ്രിൽ 25 ന് അന്തരിക്കുമ്പോൾ കെ ജി മാരാരെന്ന ആദർശ ധീരന്റെ പേരിൽ ഒരു തുണ്ട് ഭൂമിയോ , തുച്ഛമായ ബാങ്ക് ബാലൻസോ പോലുമുണ്ടായിരുന്നില്ല . രാഷ്ട്രീയം ജനസേവനം മാത്രമാണെന്ന് തിരിച്ചറിഞ്ഞ ത്യാഗധനനായ അവധൂതന്റെ ജീവിതമാണ് അദ്ദേഹം നയിച്ചിരുന്നത് .

കെ ജി മാരാരെന്ന രാഷ്ട്രീയത്തിലെ സ്നേഹസാഗരം വിടവാങ്ങിയിട്ട് ഇന്ന് ഇരുപത്തിഅഞ്ച് വർഷം തികയുകയാണ് . ആദർശ രാഷ്ട്രീയത്തിന്റെ ഉദാത്ത മാതൃകയായിരുന്ന മാരാർജിക്ക് പ്രണാമങ്ങൾ

Courtesy Adv RS Rajeev
Tags

Post a Comment

0 Comments

Top Post Ad

Below Post Ad