സച്ചിന്റെ ഏറ്റവും മികച്ച ഇന്നിംഗ്സ് തെരഞ്ഞെടുത്ത് ഐസിസി

ക്രിക്കറ്റ് ഇതിഹാസം സച്ചിൻ ടെണ്ടുൽക്കറിന്റെ ഏറ്റവും മികച്ച ഇന്നിംഗ്സ് തെരഞ്ഞെടുത്ത് ഐ.സി.സി. ട്വിറ്ററിൽ നടത്തിയ വോട്ടെടുപ്പിലൂടെയാണ് മികച്ച ഇന്നിംഗ്സ് തെരഞ്ഞെടുത്തത്.

1998 ൽ ഷാർജയിൽ കൊക്കക്കോള കപ്പിൽ ഓസ്ട്രെലിയക്കെതിരെ നേടിയ 143 റൺസ് , കെനിയക്കെതിരെ 1999 ലോകകപ്പിൽ അച്ഛന്റെ മരണത്തിന്റെ വേദനയിൽ നേടിയ 140 റൺസ് , ഷാർജയിൽ തന്നെ കൊക്കക്കോള കപ്പിൽ നേടിയ 134 റൺസ് , ഓസ്ട്രേലിയക്കെതിരെ 2009 ൽ ഹൈദരാബാദിൽ നേടിയ 175 റൺസ് , 2003 ലോകകപ്പിൽ പാക് ബൗളർമാരെ തച്ചു തകർത്ത് നേടിയ 98 റൺസ്, ഓസ്ട്രേലിയക്കെതിരെ 2008 ൽ സിബി സീരീസിൽ നേടിയ 117 റൺസ് , ഏകദിനത്തിലെ ആദ്യ ഡബിൾ സെഞ്ച്വറി , 1994 ൽ ന്യൂസിലൻഡിനെതിരെ നേടിയ 82 റൺസ് എന്നിവയായിരുന്നു പട്ടികയിലുണ്ടായിരുന്നത്.

സെമിയിൽ ഷാർജയിലെ 143 ഉം ഹൈദരാബാദിലെ 175 ഉം ലോകകപ്പിലെ 98 ഉം , ആദ്യ ഏകദിന ഡബിളും എത്തി. ഇതിൽ നിന്ന് ഷാർജയിലെ 143 ഉം ലോകകപ്പിലെ 98 ഉം ഫൈനലിൽ കടന്നു. ഒടുവിൽ ഷാർജയിലെ 143 റൺസിന്റെ പ്രകടനം സച്ചിന്റെ ഏറ്റവും മികച്ച ഇന്നിംഗ്സായി തെരഞ്ഞെടുക്കപ്പെട്ടു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad