കൊറോണ; സംസ്ഥാനത്ത് ഇന്ന് മൂന്ന് പേര്‍ക്ക് വൈറസ് ബാധ സ്ഥിരീകരിച്ചു

തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് മൂന്ന് പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 450 ആയി. കാസര്‍കോടുള്ള മൂന്ന് പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. സമ്പര്‍ക്കത്തിലൂടെയാണ് മൂന്ന് പേര്‍ക്കും വൈറസ് ബാധിച്ചിരിക്കുന്നത്. സംസ്ഥാനത്ത് 15 പേര്‍ക്ക് ഇന്ന് രോഗം ഭേദമായിട്ടുണ്ട്. കൊറോണ അവലോകന യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയനാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ഇന്ന് കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് സംസ്ഥാനത്ത് ഒരു മരണം കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. വൈറസ് ബാധയെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്ന നാല് മാസം പ്രായമുള്ള കുഞ്ഞാണ് മരിച്ചത്. സംസ്ഥാനത്ത് നിലവില്‍ 116 പേരാണ് വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ ഉള്ളത്.

കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് 21,725 പേര്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. ഇതില്‍ 21,241 പേര്‍ വീടുകളിലും 452 പേര്‍ ആശുപത്രികളിലുമാണ് നിരീക്ഷണത്തിലുള്ളത്. ഇന്ന് 144 പേരെ പുതിയതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. 21,941 സാമ്പിളുകളാണ് കൊറോണ പരിശോധനയ്ക്കായി ഇതുവരെ അയച്ചത്. ഇതില്‍ 21830 സാമ്പിളുകള്‍ നെഗറ്റീവ് ആണെന്നും മുഖ്യമന്ത്രി അറിയിച്ചു.Post a Comment

0 Comments

Top Post Ad

Below Post Ad