ആശാവര്‍ക്കറെ ഭീഷണിപ്പെടുത്തി; എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കാസര്‍കോട്: ആശാവര്‍ക്കറെ ഭീഷണിപ്പെടുത്തി ജോലി തടസപ്പെടുത്തിയ എസ്ഡിപിഐ പ്രവര്‍ത്തകര്‍ അറസ്റ്റില്‍. മംഗലാപുരത്താണ് സംഭവം. ആശാ വര്‍ക്കറുടെ പരാതിയുടെ അടിസ്ഥാനത്തില്‍ രണ്ടു യുവാക്കളെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. മല്ലുരു ബഗ്രിയ നഗറില്‍ താനസിക്കുന്ന യുവാക്കളെയാണ് പൊലീസ് പിടികൂടിയത്. ഇവര്‍ എസ്ഡിപിഐ പ്രവര്‍ത്തകരാണെന്നും പൊലീസ് അറിയിച്ചു. ഇവര്‍ക്കെതിരെ കര്‍ശന നിയമ നടപടി സ്വീകരിക്കുമെന്നും പൊലീസ് വ്യക്തമാക്കി.
അതേസമയം ആരോഗ്യ പ്രവര്‍ത്തകരെ ആക്രമിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയം സംസ്ഥാനങ്ങള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ക്കും പൊലീസ് സംരക്ഷണം നല്‍കണമെന്നും ആഭ്യന്തര മന്ത്രാലയം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad