പ്രത്യാശയുടെ നിറവില്‍ ഇന്ന് ഈസ്റ്റര്‍

പ്രത്യാശയുടെ നിറവില്‍ ഇന്ന് ഈസ്റ്റര്‍. ക്രിസ്തുവിന്റെ ഉയര്‍ത്തെഴുന്നേല്‍പ്പിന്റെ സ്മരണകള്‍ ഉയത്തിയാണ് വിശ്വാസികള്‍ ഈസ്റ്റര്‍ ആഘോഷിക്കുന്നത്. 51 ദിവസത്തെ നോമ്പാചരണത്തിന്റെ വിശുദ്ധിയോടെയാണ് സ്‌നേഹത്തിന്റെയും പ്രത്യാശയുടെയും തിരുനാളായ ഈസ്റ്റര്‍ വിശ്വാസികള്‍ ആഘോഷിക്കുന്നത്. ദാരിദ്ര്യത്തിന്റെയും അവശതയുടെയും അടിച്ചമര്‍ത്തലിന്റെയും ഇരയായി കഷ്ടതയുടെ പടുകുഴി ദര്‍ശിക്കുന്ന മാനവസമൂഹത്തിന് പ്രത്യാശയുടെയും നവജീവിതത്തിന്റെയും ഉള്‍വിളിയും ഉത്സവവുമാണ് യേശു ക്രിസ്തുവിന്റെ ഉയിര്‍പ്പു പെരുന്നാള്‍.

ഈസ്റ്ററിന്റെ വരവറിയിച്ച് പള്ളികളില്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടന്നു. കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ വിശ്വാസികളെ ഉള്‍പ്പെടുത്താതെയായിരുന്നു ശുശ്രൂഷകള്‍. പതിവ് ചടങ്ങുകളില്‍ പലതും ഒഴിവാക്കാക്കിയിരുന്നു. ലോകമെമ്പാടുമുള്ള ക്രൈസ്തവ ദേവാലയങ്ങള്‍ വിശ്വാസികള്‍ക്കായി ചടങ്ങുകളുടെ ലൈവ് സ്ട്രീമിംഗ് ഏര്‍പ്പെടുത്തിയിരുന്നു.

കൊറോണ മഹാമാരി പടര്‍ത്തുന്ന ഇരുട്ടില്‍ ഈസ്റ്റര്‍ പ്രത്യാശയുടെ സന്ദേശം നല്‍കുന്നുവെന്ന് മാര്‍പ്പാപ്പ ഈസ്റ്റര്‍ ദിന സന്ദേശം നല്‍കി. ഭയത്തിന് കീഴടങ്ങരുതെന്നും മരണത്തിന്റെ നാളുകളില്‍ വിശ്വാസികള്‍ പ്രത്യാശയുടെ സന്ദേശവാഹകരാകണമെന്നും മാര്‍പ്പാപ്പ പറഞ്ഞു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad