ഷെയ്ഖ് മുജിബുള്‍ റഫ്മാന്‍ വധം; പ്രതിയെ തൂക്കിലേറ്റി

ധാക്ക: ബംഗ്ലാദേശ് രാഷ്ട്രപിതാവ് ഷെയ്ഖ്മുജീബുര്‍ റഹ്മാന്‍ കൊലപ്പെടുത്തിയ പ്രതിയെ ബംഗ്ലാദേശ് തൂക്കിക്കൊന്നു.മുന്‍ സൈനിക ഓഫീസറായിരുന്ന അബ്ദുള്‍ മജീദിനെയാണ് തൂക്കിക്കൊന്നത്.കൊലപാതകം നടന്ന് 45 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ശിക്ഷ നടപ്പാക്കുന്നത്.ഇന്ന് പുലര്‍ച്ചെയാണ് ഇയാളെ തൂക്കിലേറ്റിയതെന്ന് ജയില്‍ അധികൃതര്‍ മാദ്ധ്യമങ്ങളോട് പറഞ്ഞു.

ഇയാളുടെ മൃതദേഹം ഭോളയിലെ ഗ്രാമത്തിലേക്ക് അയക്കുമെന്നും ജയില്‍ അധികൃതര്‍ അറിയിച്ചു.തൂക്കിലേറ്റുന്നതിന് മുന്‍പ്് കുടുംബാംഗങ്ങളെ കാണാന്‍ ഉള്ള അവസരം പ്രതിക്ക് നല്‍കിയിരുന്നു.

1975 ലാണ് സൈനിക ഉദ്യോഗസ്ഥരുടെ ഗൂഢാലോചനയെ തുടര്‍ന്ന മുജീബുള്‍ റഫ്മാന്‍ കുടുബത്തോടൊപ്പം കൊല്ലപ്പെടുന്നത്.1997 ലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്.കേസില്‍ കുറ്റക്കാരെന്ന് തെളിഞ്ഞ 12 സൈനികരെ സുപ്രീംകോടതി നേരത്തെ വധശിക്ഷയ്ക്ക് വിധിച്ചിരുന്നു.2010 ല്‍ അഞ്ച് പേരുടെ വധശിക്ഷ നടപ്പാക്കുകയും ചെയ്തു.കേസിലെ ഒരു പ്രതി സിംബാബേയില്‍ വെച്ച് നേരത്തെ മരിച്ചിരുന്നു.

മജീദടക്കം ആറുപേരെ ഇനിയും പിടികിട്ടാനുണ്ടായിരുന്നു.കഴിഞ്ഞയാഴ്ചയാണ് മജീദ് അറസ്റ്റിലായത്.രഹസ്യമായി ധാക്കയില്‍ തിരിച്ചെത്തിയ ഇയാളെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നെന്ന് ബംഗ്ലാദേശ് ആഭ്യന്തരമന്ത്രി വ്യക്തമാക്കി.ഇനിയും പിടികിട്ടാനുള്ള പ്രതികള്‍ യുഎസിലും കാനഡയിലും ബംഗ്ലാദേശിലുമായി ഉണ്ടെന്നും ഇവരെ കുറിച്ച് വ്യക്തമായ വിവരം ലഭിച്ചെന്നും പോലീസ് പറയുന്നു.

ശ്രീനഗര്‍: കൊറോണ വൈറസിന്റെ പശ്ചാത്തലത്തില്‍ ജമ്മുകശ്മീരിലെ ജയിലുകളില്‍ നിന്ന് 65 തടവുകാരെ വിട്ടയച്ചു.പബ്ലിക്ക് സേഫ്റ്റി ആക്റ്റ് പ്രകാരം അറസ്റ്റിലായ 22 തടവുകാരുള്‍പ്പെടെ അറുപത്തിയഞ്ച് പേരെയാണ് വിട്ടയച്ചത്.ജയില്‍ ഡയറക്ടര്‍ ജനറല്‍ ജമ്മുഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്.

ബംഗ്ലാദേശ് മുൻ പ്രസിഡന്റിനെ വധിച്ച കേസിലെ പ്രതി 22 വർഷം ഒളിവിൽ താമസിച്ചത് കൊൽക്കത്തയിൽ ; പാസ്പോർട്ടും സമ്പാദിച്ചു; തിരിച്ചു പോയത് കഴിഞ്ഞമാസം ; ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

Tags

Post a Comment

0 Comments

Top Post Ad

Below Post Ad