പഞ്ചാബിൽ പോലീസുകാർക്ക് നേരെ ആക്രമണം; ഉദ്യോഗസ്ഥന്റെ കൈ വെട്ടി, മൂന്ന് പോലീസുകാർക്ക് പരിക്ക്

അമൃത്സർ: ലോക്ക് ഡൗണിന്റെ പശ്ചാത്തലത്തിൽ പരിശോധന നടത്തുകയായിരുന്ന പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം. ആയുധ ധാരികളായ അഞ്ചംഗ സംഘമാണ് പോലീസിന് നേരെ ആക്രമണം നടത്തിയത്. പട്യാലയിൽ ഇന്ന് രാവിലെ 6:15ഓടെയാണ് സംഭവമുണ്ടായത്.

ആയുധ ധാരികളായ അഞ്ചംഗ സംഘം സഞ്ചരിച്ചിരുന്ന വാഹനം മാണ്ഡിയിൽ വെച്ച് ഉദ്യോഗസ്ഥർ തടഞ്ഞു. കർഫ്യൂ ആയതിനാൽ യാത്രക്ക് ആവശ്യമായ പാസ് ചോദിച്ചതോടെയാണ് പോലീസ് ഉദ്യോഗസ്ഥർക്ക് നേരെ ആക്രമണം

ഉണ്ടായത്. ആക്രമണത്തിൽ ഒരു പോലീസ് ഉദ്യോഗസ്ഥന്റെ കൈയ്ക്ക് വെട്ടേറ്റു. ഇദ്ദേഹത്തെ രാജിന്ദ്ര ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

വെട്ടേറ്റ പോലീസ് ഉദ്യോഗസ്ഥന് ഒപ്പമുണ്ടായിരുന്ന മറ്റ് രണ്ട് പേരെയും ആക്രമിച്ച ശേഷം അക്രമി സംഘം കടന്നു കളഞ്ഞു. ‘നിഹംഗ്’ എന്ന സിഖ് വിഭാഗമാണ് ആക്രമണത്തിന് പിന്നിൽ എന്നാണ് സൂചന. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad