കേരളത്തിന് 50,000 കോടിയുടെ നഷ്ടം ഉണ്ടാകും; സംസ്ഥാനങ്ങൾക്ക് തരാനുള്ളത് തരണമെന്ന് തോമസ് ഐസക്ക്

തിരുവനന്തപുരം: ലോക്ക് ഡൗൺ കാരണം കേരളത്തിന് മൊത്തത്തിൽ 50,000 കോടി എങ്കിലും നഷ്ടം സംഭവിക്കുമെന്ന് ധനമന്ത്രി തോമസ് ഐസക്ക്. മനുഷ്യന്റെ ജീവനാണ് വലുതെന്നും എന്തൊക്കെ സാമ്പത്തിക നഷ്ടം ഉണ്ടെങ്കിലും നിയന്ത്രണങ്ങൾ തുടരുമെന്നും മന്ത്രി പറഞ്ഞു.

റിസർവ് ബാങ്കിൽ നിന്നും കേരളം ഉയർന്ന പലിശയ്ക്ക് വായ്പ എടുത്തത് ജനങ്ങൾക്ക് ഒരു പ്രശ്നം അല്ല. ലോക്ക് ഡൗണ് കാരണം സർക്കാരിന് 15,000 കോടി എങ്കിലും നഷ്ടം ഉണ്ടാകും. ജനങ്ങൾക് സഹായം നൽകുന്നത് കൊണ്ടാണ് കടമെടുക്കുന്നതെന്നും ഐസക്ക് വ്യക്തമാക്കി.

സംസ്ഥാനങ്ങൾക്ക് തരാനുള്ളത് തരണമെന്നും റിസർ ബാങ്കിൽ നിന്ന് പലിശരഹിത വായ്പ നൽകണമെന്നും ഐസക്ക് ആവശ്യപ്പെട്ടു. ലോക് ഡൗൺ കാലം മറികടക്കാൻ ഇതാണ് പരിഹാരമെന്നു പറഞ്ഞ ധനമന്ത്രി പ്രവാസി സംഘടനകളുമായി സഹകരിച്ച് പ്രവാസികളെ സഹായിക്കുമെന്നും പറഞ്ഞു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad