ബാന്ദ്രയില്‍ തൊഴിലാളികള്‍ ഒത്തുകൂടിയ സംഭവം; തൊഴിലാളികളെ പ്രതിഷേധിക്കാന്‍ പ്രേരിപ്പിച്ചയാള്‍ അറസ്റ്റില്‍

മുംബൈ: ലോക്ക് ഡൗണിനിടെ വിവിധ ഭാഷാ തൊഴിലാളികള്‍ റെയില്‍വെ സ്‌റ്റേഷനില്‍ ഒത്തുകൂടിയ സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. തൊഴിലാളികളെ പ്രതിഷേധിക്കാന്‍ പ്രേരിപ്പിച്ചയാളാണ് അറസ്റ്റിലായത്. വിനയ് ദുബൈ എന്നയാളാണ് അറസ്റ്റിലായതെന്ന് പൊലീസ് അറിയിച്ചു. ഐപിസി സെക്ഷന്‍ 117, 151 A, 188, 269, 270, 505(2) എന്നീ വകുപ്പുകള്‍ പ്രകാരവും പകര്‍ച്ച വ്യാധി നിയമം സെക്ഷന്‍ 3 പ്രകാരവുമാണ് ഇയാള്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ഇയാളെ ഇന്ന് കോടതിയില്‍ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു.


ലോക്ക് ഡൗണ്‍ ഇന്ന് അവസാനിക്കുമെന്ന ധാരണയില്‍ വിവിധ ഭാഷാ തൊഴിലാളികള്‍ കൂട്ടത്തോടെ കഴിഞ്ഞ ദിവസം ബാന്ദ്ര വെസ്റ്റ് റെയില്‍വേ സ്റ്റേഷനില്‍ ഒത്തുകൂടിയിരുന്നു. ആയിരക്കണക്കിന് തൊഴിലാളികളാണ് ഇവിടെ തടിച്ചു കൂടിയത്. ലോക്ക് ഡൗണ്‍ തുടങ്ങിയതോടെ കുടുങ്ങിപ്പോയ തൊഴിലാളികളാണ് സ്വന്തം നാട്ടിലേക്ക് തിരികെ മടങ്ങാനായി സ്റ്റേഷനിലെത്തിയത്. ലോക്ക് ഡൗണ്‍ മെയ് 3 വരെ നീട്ടിയ വിവരം ഇവര്‍ അറിഞ്ഞിരുന്നില്ല.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad