പാർട്ടിയെ ശക്തിപ്പെടുത്താൻ പറ്റിയ സമയം; 11 അംഗ ടീമിനെ രൂപീകരിച്ച് സോണിയ ഗാന്ധി

ന്യൂഡൽഹി: കൊറോണ വൈറസ് വ്യാപനത്തെ രാജ്യം ഒറ്റക്കെട്ടായി നേരിടുന്നതിനിടയിൽ പാർട്ടിയെ ശക്തിപ്പെടുത്തുന്നതിന് പ്രാധാന്യം നൽകി കോൺഗ്രസ് ഇടക്കാല അദ്ധ്യക്ഷ സോണിയ ഗാന്ധി. ഇതിനായി 11 പേരടങ്ങുന്ന ഒരു ടീമിനെയാണ് സോണിയ രൂപീകരിച്ചിരിക്കുന്നത്.പാര്‍ട്ടിയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്നതിന് വേണ്ടിയാണ് സോണിയയുടെ പുതിയ നീക്കം.

മുന്‍ കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ടീമിലുണ്ടെങ്കിലും മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിംഗാണ് പുതിയ ടീമിനെ നയിക്കുക. കൊറോണ ഉൾപ്പെടെയുള്ള സമകാലിക വിഷയങ്ങളില്‍ തീരുമാനങ്ങളെടുക്കാനും പാര്‍ട്ടി നിലപാട് രൂപപ്പെടുത്താനും വേണ്ടിയാണ് ഈ പതിനൊന്ന് അംഗ സംഘത്തെ സോണിയ നിയോഗിച്ചിരിക്കുന്നത്.
കോണ്‍ഗ്രസ് വക്താവ് രണ്‍ദീപ് സിംഗ് സുര്‍ജേവാല, ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍, പി. ചിദംബരം, മനീഷ് തിവാരി, ജയ്‌റാം രമേശ് എന്നിവരും പുതിയ ടീമിലുണ്ട്. പ്രവീണ്‍ ചക്രവര്‍ത്തി, ഗൗരവ് വല്ലഭ്, സുപ്രിയ ശ്രിനാദെ, രോഹന്‍ ഗുപ്ത എന്നിവരാണ് അവശേഷിക്കുന്ന അംഗങ്ങള്‍.

Post a Comment

0 Comments

Top Post Ad

Below Post Ad