എറണാകുളത്ത് കൊറോണ ബാധിച്ച് മരിച്ചയാളുടെ കുടുംബം രോഗമുക്തി നേടി ആശുപത്രി വിട്ടു

കൊച്ചി: എറണാകുളം ജില്ലയില്‍ കൊറോണ വൈറസ് ബാധിച്ച് മരിച്ച മട്ടാഞ്ചേരി സ്വദേശി യാക്കൂബ് ഹുസൈന്‍ സേട്ടിന്റെ കുടുംബാംഗങ്ങള്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. യാക്കൂബ് ഹുസൈന്റെ ഭാര്യ, മകന്‍, മകള്‍ എന്നിവരാണ് രോഗമുക്തി നേടി ആശുപത്രിയില്‍ നിന്നും ഡിസ്ചാര്‍ജ് ആയത്.
അതേസമയം എറണാകുളത്ത് ഇന്ന് പുതുതായി എട്ടുപേരെ കൂടി നീരീക്ഷണത്തിനായി ആശുപത്രിയിലെ ഐസൊലേഷന്‍ വാര്‍ഡില്‍ പ്രവേശിപ്പിച്ചു. ഇതില്‍ ആറു പേരെ സ്വകാര്യ ആശുപത്രിയിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.

എറണാകുളം ജില്ലയില്‍ ഇന്ന് ലഭിച്ച 32 പരിശോധനാ ഫലങ്ങളും നെഗറ്റീവ് ആണ്. ഇനി 57 പരിശോധനാ ഫലങ്ങള്‍ കൂടി ലഭ്യമാകാനുണ്ട്. ജില്ലയുടെ വിവിധ ഭാഗങ്ങളിലായി 358 പേര്‍ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നുണ്ട്. നിരീക്ഷണ കാലയളവില്‍ രോഗ ലക്ഷണങ്ങള്‍ ഇല്ലെന്ന് കണ്ടെത്തിയതോടെ 319 പേരെ നിരീക്ഷണ പട്ടികയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad