‘അശുഭ ചിന്തകളെ പറിച്ചുകളയൂ. സ്ഥായിയായി ഒന്നുമില്ല: പ്രവാസികള്‍ക്ക് ആശ്വാസവാക്കുമായി മോഹന്‍ലാല്‍

കൊച്ചി: കൊറോണ ബാധയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ കഷ്ടതയനുഭവിക്കുന്ന പ്രവാസി മലയാളികള്‍ക്ക് വാക്കുകളിലൂടെ കരുത്തുപകര്‍ന്ന് നടന്‍ മോഹന്‍ലാല്‍. തന്റെ ഫേസ്ബുക്ക് വീഡിയോയിലൂടെയാണ് ലാലിന്റെ ആത്മധൈര്യം നിറഞ്ഞവാക്കുകള്‍ സാന്ത്വനമായി പ്രവാസികളിലേക്ക് എത്തിയത്. ‘ നാട്ടിലുള്ള കുടുംബാംഗങ്ങളെക്കുറിച്ചും സുഹൃത്തുക്കളെക്കുറിച്ചും നിങ്ങളെല്ലാം പരിഭ്രാന്തരും വേവലാതിപ്പെട്ടിരിക്കുന്നവരും ആണെന്നറിയാം. എന്നാല്‍ ഈ ദു:ഖ നിമിഷങ്ങള്‍ കടന്നുപോകും. നിങ്ങള്‍ക്കാരുമില്ലെന്ന ചിന്ത മനസ്സുകളില്‍ നിന്നും നീക്കണം മോഹന്‍ലാല്‍ പറഞ്ഞു.
‘നമുക്ക് കാണാന്‍ പോലുമാകാത്ത ശത്രുവിനെതിരെ പോരാടാന്‍ കൈകഴുകിയും മാസ്‌ക് ധരിച്ചും സാമൂഹ്യ അകലം പാലിച്ചും നാം പോരാടുകയാണ്. പ്രവാസി മലയാളികളോടായി പറയട്ടെ; അവിടത്തെ നിങ്ങളുടെ ഭരണാധികാരികള്‍ സുരക്ഷയ്ക്കായി പല നടപടികളും ചെയ്തിട്ടുണ്ട്. അതെല്ലാം പാലിക്കുക….’ ലാലിന്റെ സാന്ത്വനം ഇങ്ങനെ തുടരുകയാണ്. അശുഭ ചിന്തകളെ പറിച്ചുകളയൂ. സ്ഥായിയായി ഒന്നുമില്ല. നമ്മളൊരുമിച്ച് കൈകോര്‍ത്ത് വിജയഗീതം പാടും- മോഹന്‍ലാല്‍ സമൂഹ മാധ്യമങ്ങളിലൂടെ പ്രവാസി മലയാളികള്‍ക്ക് ആത്മവിശ്വാസമേകി.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad