വീട്ടിലിരുന്നാൽ മതി ഗ്യാസിന്റെ സബ്‌സിഡി വിവരങ്ങൾ വിരൽത്തുമ്പിൽ അറിയാം

ന്യൂഡൽഹി : സാധാരണ നമ്മൾ വീട്ടിൽ ഉപയോഗിക്കുന്ന ഗ്യാസിന്റെ സബ്‌സിഡി അടക്കമുള്ള വിവരങ്ങൾ അറിയാൻ ബുക്കുമായി ഗ്യാസ് ഏജൻസി ഓഫീസിൽ പോവുകയാണ് ചെയ്യുന്നത്. എന്നാൽ ഈ വിവരങ്ങൾ വീടിന് പുറത്തിറങ്ങാതെ നമ്മുടെ വിരൽത്തുമ്പിൽ തന്നെ ലഭിക്കും. ഇതിനായി രണ്ട് സംവിധാനങ്ങൾ കേന്ദ്ര പെട്രോളിയം മന്ത്രാലയം ഒരുക്കിയിട്ടുണ്ട്.

ആദ്യത്തേത് ഇന്റർനെറ്റ് ഉപയോഗിക്കാൻ അറിയാവുന്നവർക്കും സ്മാർട്ട് ഫോൺ ഉപഭോക്താക്കൾക്കുമുള്ളതാണ്. www.mylpg.in എന്ന വെബ് സൈറ്റ് സന്ദർശിക്കുക. ഈ വെബ് സൈറ്റിൽ നിന്നും മുകളിൽ എൽ.പി.ജി സബ്സിഡി ഓൺലൈൻ എന്ന ഓപ്‌ഷനിൽ ക്ലിക്ക് ചെയ്യുക. അതിൽ നിങ്ങളുടെ ഗ്യാസ് കണക്ഷൻ ഏതാണെന്ന് തിരഞ്ഞെടുക്കുക.

അതിനുശേഷം അടുത്ത പേജിലേക്ക് പോകുമ്പോൾ അവിടെ ഗിവ് ഫീഡ്ബാക്ക് എന്ന മറ്റൊരു ഓപ്‌ഷൻ ദൃശ്യമാകും. ഇതിൽ ക്ലിക്ക് ചെയ്തതിനു ശേഷം ഒരു ഫോം പ്രത്യക്ഷമാകും. ഫോമിൽ നിങ്ങളുടെ കൺസ്യൂമർ നമ്പർ അടക്കമുള്ള വിവരങ്ങൾ രേഖപ്പെടുത്തിയ ശേഷം സബ്മിറ്റ് കൊടുക്കുക. നിങ്ങളുടെ സബ്സിഡി അടക്കമുള്ള വിവരങ്ങൾ അവിടെ ലഭ്യമാകും.

രണ്ടാമതായി ഇന്റർനെറ്റ് കണക്ഷൻ ഇല്ലാത്തവർക്കായുള്ളതാണ്. സാധാരണ ഫോൺ ഉപയോഗിക്കുന്നവർ തങ്ങളുടെ ഫോണിൽ നിന്നും ഗ്യാസിന്റെ ടോൾ ഫ്രീ കസ്റ്റമർ കെയറിൽ വിളിച്ച് വിവരങ്ങൾ നൽകിയാൽ സബ്‌സിഡിയുടെ വിവരങ്ങൾ ലഭിക്കുന്നതായിരിക്കും. ഇതിനായി ടോൾ ഫ്രീ നമ്പർ ആയ 18002333555 വിളിക്കാവുന്നതാണ്. ഈ നമ്പറിൽ വിളിച്ച ശേഷം അവർ പറയുന്ന നിർദ്ദേശങ്ങൾ പാലിച്ച് വിവരങ്ങൾ നൽകിയാൽ നിങ്ങളുടെ സബ്സിഡി അടക്കം അറിയാൻ സാധിക്കും.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad