എബിവിപി ദേശീയ സമ്മേളനം റദ്ദാക്കി; വിദ്യാര്‍ത്ഥികളുടെ നേതൃത്വത്തില്‍ സ്വന്തം സ്ഥലത്ത് സന്നദ്ധ സേവനത്തിനാഹ്വാനം

ന്യൂഡല്‍ഹി: ദേശീയ വിദ്യാര്‍ത്ഥി സംഘടനയായ അഖില ഭാരതീയ വിദ്യാര്‍ത്ഥി പരിഷത്ത്      (എബിവിപി) ദേശീയ സമ്മേളനവും  പരിശീലനപരിപാടികളും മാറ്റിവച്ചു. അടിയന്തിരാവ സ്ഥയ്ക്ക് ശേഷം ആദ്യമായാണ് ഇത്തരത്തില്‍ ദേശീയ സമ്മേളനം മാറ്റിവക്കേണ്ട സാഹചര്യമുണ്ടായതെന്ന് ജനറല്‍ സെക്രട്ടറി നിധി ത്രിപാഠി അറിയിച്ചു.

ദേശീയ സമ്മേളനക്കൊപ്പം 40 സ്ഥലങ്ങളിലായി നടക്കേണ്ടിയിരുന്ന സംസ്ഥാനതല പരിശീലനപരിപാടികളും മാറ്റിവച്ചതായും നിധി അറിയിച്ചു. ആകെ 448 പേരാണ് ദേശീയ നിര്‍വ്വാഹക സമിതിയില്‍ പങ്കെടുക്കേണ്ടിയിരുന്നത്. 40 സംസ്ഥാന പരിപാടികളിലായി 10,000 പ്രവര്‍ത്തകര്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഒത്തുചേരേണ്ട പരിപാടികളും മാറ്റിവച്ചതായി ദേശീയനേതൃത്വം അറിയിച്ചു.

കൊറോണ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി എബിവിപി പ്രവര്‍ത്തകര്‍ അതാത് പ്രദേശത്ത് സന്നദ്ധ പ്രവര്‍ത്തനം നടത്തുന്നതായും നേതൃത്വം വിലയിരുത്തി. പ്രവര്‍ത്തകര്‍ പ്രധാനമന്ത്രി യുടെ നിധിയിലേക്ക് സംഭാവനകള്‍ നല്‍കിത്തുടങ്ങിയതായും എബിവിപി ദേശീയ നേതൃത്വം അറിയിച്ചു.

പഠനങ്ങളും പരീക്ഷകളും മുടങ്ങിയ സാഹചര്യത്തില്‍ വിദ്യാര്‍ത്ഥികളുടെ ഉപരിപഠനം, ഉന്നത വിദ്യാഭ്യാസം, മത്സരപരീക്ഷകള്‍ എന്നിവയുമായി ബന്ധപ്പെട്ടും ഇടപെട്ടതായി എബിവിപി അറിയിച്ചു. വിദ്യാഭ്യാസത്തിനായി ഓണ്‍ലൈന്‍ സംവിധാനം ഒരുക്കുന്നകാര്യം രാജ്യത്തെ പ്രധാനപ്പെട്ട സര്‍വ്വകലാശാല അധികൃതരുമായി സംസാരിച്ചതായും എബിവിപി നേതൃത്വം അറിയിച്ചു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad