ഇത് ഞങ്ങള്‍ മറക്കില്ല ; പ്രധാനമന്ത്രിക്കും ഇന്ത്യന്‍ ജനതയ്ക്കും നന്ദി ; നിങ്ങള്‍ രക്ഷിക്കുന്നത് ഇന്ത്യയെ മാത്രമല്ല മാനവരാശിയെയാണ് ; നന്ദി പറഞ്ഞ് ട്രംപ്

വാഷിംഗ്ടണ്‍: ഹൈഡ്രോക്ലോറോക്വിന്‍ മരുന്നുകളുടെ കയറ്റുമതിയിലെ നിയന്ത്രണം ഭാഗികമായി നീക്കിയ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് നന്ദി പറഞ്ഞ് ഡൊണാള്‍ഡ് ട്രംപ്. കൊറോണക്കെതിരെയുള്ള ഈ യുദ്ധത്തില്‍ ഇന്ത്യയെ മാത്രമല്ല, മാനവരാശിയേയും സഹായിച്ച നരേന്ദ്രമോദിയുടെ കരുത്തുറ്റ നേതൃത്വത്തിന് നന്ദി പറയുന്നെന്ന് ട്രംപ് ട്വിറ്ററില്‍ കുറിച്ചു.

അത്യസാധാരണ സന്ദര്‍ഭങ്ങളിലാണ് യഥാര്‍ത്ഥ സുഹൃത്തുക്കളുടെ സഹായം ആവശ്യമായി വരുന്നത്. ഹൈഡ്രോക്ലോറോക്വിന്‍ മരുന്നുകള്‍ അമേരിക്കയിലേക്ക് എത്തിച്ചു തന്ന നരേന്ദ്രമോദിയുടെ നല്ലമനസ്സിനെ ഒരിക്കലും മറക്കില്ലെന്നും ഇന്ത്യയിലെ എല്ലാ ജനങ്ങളോടും താന്‍ നന്ദി പറയുന്നെന്നും ട്രംപ് ട്വറ്ററില്‍ കുറിച്ചു.

കഴിഞ്ഞ ദിവസവും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് ട്രംപ് രംഗത്ത് വന്നിരുന്നു. നരേന്ദ്ര മോദി മികച്ച നേതാവാണെന്നും മഹാനായ വ്യക്തിയാണെന്നും ട്രംപ് പറഞ്ഞിരുന്നു. അമേരിക്കയില്‍ നിലവില്‍ ഹൈഡ്രോക്സി ക്ലോറോക്വിന്റെ ശേഖരം ഉണ്ടെന്നും അതില്‍ ഏറിയ പങ്കും ഇന്ത്യയില്‍ നിന്നുള്ളതാണെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad