പത്തനംതിട്ടയില്‍ കൊറോണ രോഗിയുടെ നായയും നിരീക്ഷണത്തില്‍

പത്തനംതിട്ട: കൊറോണ വൈറസ് രോഗിയുടെ വളര്‍ത്തു നായയും നിരീക്ഷണത്തില്‍. കോഴഞ്ചേരി അയിരൂര്‍ ഇടപ്പാവൂര്‍ സ്വദേശിയുടെ പരിശോധനാഫലമാണ് ബുധനാഴ്ച കൊറോണ പോസിറ്റീവ് ആയത്. ദുബായില്‍ നിന്ന് മാര്‍ച്ച് 22 ന് എത്തിയ ഇയാള്‍ വീട്ടില്‍ നിരീക്ഷണത്തിലായിരുന്നു. ഇയാള്‍ക്ക് പ്രകടമായ രോഗലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല. എന്നാല്‍ സ്രവ പരിശോധനയില്‍ രോഗം സ്ഥിരീകരിച്ചതോടെ പത്തനംതിട്ട ജനറല്‍ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
വീട്ടില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന സമയത്താണ് വളര്‍ത്തു നായ രോഗിയുമായി അടുത്തിടപഴകിയത്. അമേരിക്കയില്‍ മനുഷ്യസമ്പര്‍ക്കത്തിലൂടെ കടുവകള്‍ക്കും മറ്റും രോഗം സ്ഥിരീകരിച്ചതോടെയാണ് ആരോഗ്യവകുപ്പ് വളര്‍ത്തുനായയെയും നിരീക്ഷണത്തിലാക്കിയത്.

Post a Comment

0 Comments

Top Post Ad

Below Post Ad