റേഷന്‍ കടകള്‍ ഇന്നില്ല; മഞ്ഞ കാര്‍ഡിനുള്ള കിറ്റുകള്‍ നാളെ; മൊബൈല്‍, കംപ്യൂട്ടര്‍ കടകള്‍ നാളെ തുറക്കും: എല്ലാവര്‍ക്കും മാസ്‌ക് നിര്‍ബന്ധം

കൊച്ചി: റേഷന്‍ കടകള്‍ വഴിയുള്ള സൗജന്യ പലവ്യഞ്ജന കിറ്റുകളുടെ ആദ്യഘട്ട വിതരണം ഇന്നലെ പൂര്‍ത്തിയായി. ആകെ 48,500 പേര്‍ക്കാണ് നല്‍കിയത്. എല്ലാം ആദിവാസി പട്ടിക വര്‍ഗ്ഗ വിഭാഗങ്ങള്‍ക്കായിരുന്നു നല്‍കിയത്. നാളെ മഞ്ഞ കാര്‍ഡുകാര്‍ഡുകാര്‍ക്കുള്ള കിറ്റുവിതരണം പുന:രാരംഭിക്കുമെന്നും സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്‍ അറിയിച്ചു.
ഇന്ന് റേഷന്‍ കടകള്‍ പ്രവര്‍ത്തിക്കില്ലെന്നും ഭക്ഷ്യവകുപ്പറിയിച്ചു. സൗജന്യ വിതര ണത്തിനുള്ള കിറ്റുകള്‍ എത്താനുള്ള കാലതാമസം പരിഗണിച്ചാണ് ഇന്ന് അടച്ചിടേണ്ടിവന്നത്.
ഇതിനിടെ സാമ്പത്തികമായി മെച്ചപ്പെട്ട കാര്‍ഡുടമകള്‍ക്ക് കിറ്റ് മറ്റുള്ളവര്‍ക്കായി സംഭാവന ചെയ്യാമെന്ന സര്‍ക്കാര്‍ ആഹ്വാനത്തിന് കാര്യമായ പ്രതികരണമില്ല. ഇന്നലെ ആകെ 1713 പേരാണ് സമ്മതം നല്‍കിയത്. വെബ്‌സൈറ്റിലൂടെ ചെയ്യേണ്ടിവരുന്നതിനാലാകാം സമ്മതം നല്‍കിയവരുടെ എണ്ണം കുറഞ്ഞതെന്നാണ് സര്‍ക്കാര്‍ വിശദീകരണം. സമ്മതം നല്‍കാനായി എസ്.എം.എസ് സംവിധാനം നാളെ മുതല്‍ നിലവില്‍ വരുമെന്നും സര്‍ക്കാര്‍ വാര്‍ത്താ ക്കുറിപ്പിലൂടെ അറിയിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad