ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ മരുന്ന് കയറ്റി അയച്ചതിന് നന്ദി; നരേന്ദ്ര മോദിയ്ക്ക് നന്ദി അറിയിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി

ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നന്ദി അറിയിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു. ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ എന്ന മരുന്ന് കയറ്റി അയച്ചതിനാണ് ഇസ്രായേല്‍ പ്രധാനമന്ത്രി മോദിയ്ക്ക് നന്ദി അറിയിച്ചത്. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

നന്ദി, ഇസ്രായേലിലേക്ക് ഹൈഡ്രോക്സി ക്ലോറോക്വിന്‍ മരുന്ന് കയറ്റി അയച്ചതിന് പ്രിയ സുഹൃത്തായ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയ്ക്ക് നന്ദി. ഇസ്രായേല്‍ പൗരന്മാര്‍ ഒന്നടങ്കം നന്ദി അറിയിക്കുന്നു. ബെഞ്ചമിന്‍ നെതന്യാഹു ട്വിറ്ററില്‍ കുറിച്ചു.

മരുന്ന് കയറ്റുമതി നിരോധനം ഇന്ത്യ ഭാഗികമായി പിന്‍വലിച്ചതോടെ അഞ്ച് ടണ്‍ മരുന്നാണ് ഇസ്രായേലില്‍ എത്തിയത്. കൊറോണ വൈറസിനെ പ്രതിരോധിക്കാന്‍ മലേറിയക്ക് നല്‍കുന്ന മരുന്ന് നല്‍കണമെന്ന് ഇന്ത്യയോട് ഇസ്രായേല്‍ അഭ്യര്‍ത്ഥിച്ചിരുന്നു. ഇത് സംബന്ധിച്ച് നെതന്യാഹു നരേന്ദ്ര മോദിയുമായി ടെലഫോണില്‍ ചര്‍ച്ച നടത്തിയിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad