കൊറോണ; അമേരിക്കയില്‍ ഒരു മലയാളി കൂടി മരിച്ചു

ന്യൂയോര്‍ക്ക് : കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് അമേരിക്കയില്‍ ഒരു മലയാളി കൂടി മരിച്ചു. പൊന്‍കുന്നം സ്വദേശി മാത്യു ജോസഫ് (78) ആണ് മരിച്ചത്. ഇതോടെ അമേരിക്കല്‍ കൊറോണ ബാധിച്ച് മരിച്ച മലയാളികളുടെ എണ്ണം 17 ആയി.

രണ്ടാഴ്ച മുന്‍പാണ് മാത്യു ജോസഫിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ന്യൂയോര്‍ക്ക് പബ്ലിക് ലൈബ്രറിയിലെ മുന്‍ ജീവനക്കാരനായിരുന്നു ജോസഫ്. കഴിഞ്ഞ അന്‍പത് വര്‍ഷമായി ന്യൂയോര്‍ക്കിലെ റോക്‌ലാന്‍ഡ് കൗണ്ടി വാലി കോട്ടേജിലാണ് ജോസഫ് കുടുംബവുമൊത്ത് താമസം. ഈരാറ്റുപേട്ട കൂട്ടക്കല്ല് വെട്ടത്ത് റോസക്കുട്ടിയാണ് ഭാര്യ. ജോസഫിന്റെ സംസ്‌കാരം ന്യൂയോര്‍ക്കില്‍ നടത്തും.

കഴിഞ്ഞ ദിവസവും കൊറോണ വൈറസ് ബാധയെ തുടര്‍ന്ന് നാല് മലയാളികള്‍ മരിച്ചിരുന്നു. തൊടുപുഴ, കോഴഞ്ചേരി, കോടഞ്ചേരി സ്വദേശികളാണ് മരിച്ചത്

Post a Comment

0 Comments

Top Post Ad

Below Post Ad