കൊറോണ; പശ്ചിമ ബംഗാളില്‍ മെഡിക്കല്‍ സൂപ്രണ്ടിന് വൈറസ് ബാധ സ്ഥിരീകരിച്ചു; ചീഫ് മെഡിക്കല്‍ ഓഫീസര്‍ നിരീക്ഷണത്തില്‍

കൊല്‍ക്കത്ത : പശ്ചിമ ബംഗാളില്‍ സര്‍ക്കാര്‍ ആശുപത്രിയിലെ മെഡിക്കല്‍ സൂപ്രണ്ടിന് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചു. ഹൗറ ജില്ലാ ആശുപത്രിയിലെ സൂപ്രണ്ടിനാണ് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്. രോഗം സ്ഥിരീകരിച്ചതിനെ തുര്‍ന്ന് സൂപ്രണ്ടിനെ കൊല്‍ക്കത്തയിലെ ആശുപത്രിയിലേക്ക് മാറ്റി. സൂപ്രണ്ടിനെ ആരോഗ്യനില തൃപ്തികരമാണെന്നാണ് വിവരം.

കഴിഞ്ഞ ദിവസം സിലിഗുകരിയിലെ ഉത്തര ബംഗാള്‍ മെഡിക്കല്‍ കോളേജിലെ സീനിയര്‍ ഹെല്‍ത്ത് ഓഫീസര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മെഡിക്കല്‍ സൂപ്രണ്ടിന് വൈറസ് ബാധ സ്ഥിരീകരിക്കുന്നത്. സൂപ്രണ്ടിന് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഹൗറ ജില്ലാ ചീഫ് മെഡിക്കല്‍ ഓഫീസറെയും ആശുപത്രിയിലെ 10 ആരോഗ്യപ്രവര്‍ത്തകരെയും നിരീക്ഷണത്തില്‍ പാര്‍പ്പിച്ചിട്ടുണ്ട്. അതേസമയം വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പരിശോധനയ്ക്കയച്ച കൊല്‍ക്കത്ത എന്‍ആര്‍എസ് ആശുപത്രിയിലെ ജീവനക്കാരുടെ 79 സാമ്പിളുകളില്‍ 74 എണ്ണവും നെഗറ്റീവ് ആണ്.

പശ്ചിമ ബംഗാളില്‍ മെഡിക്കല്‍ സൂപ്രണ്ട് ഉള്‍പ്പെടെ 12 പേര്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി മമതാ ബാനര്‍ജി അറിയിച്ചു. ഇതോടെ സംസ്ഥാനത്ത് രോഗം ബാധിച്ചവരുടെ എണ്ണം 98 ആയി.


Post a Comment

0 Comments

Top Post Ad

Below Post Ad