കൊറോണ; ദക്ഷിണ കൊറിയന്‍ പ്രസിഡന്റുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി

ന്യൂഡല്‍ഹി : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംബന്ധിച്ച് ദക്ഷിണ കൊറിയന്‍ പ്രസിഡന്റുമായി ചര്‍ച്ച നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. ടെലിഫോണിലൂടെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മുന്‍ ജെ എന്നുമായി ചര്‍ച്ച നടത്തിയത്. കൊറോണ വൈറസ് വ്യാപനം തടയാന്‍ ഇരു രാജ്യങ്ങളും സ്വീകരിച്ച പ്രതിരോധ നടപടികളാണ് നേതാക്കള്‍ ചര്‍ച്ച ചെയ്തതെന്ന് ബന്ധപ്പെട്ട വൃത്തങ്ങള്‍ അറിയിച്ചു.

പ്രധാനമന്ത്രി ട്വിറ്ററിലൂടെയാണ് മുന്‍ ജെ എന്നുമായി ചര്‍ച്ച നടത്തിയ വിവരം അറിയിച്ചത്. ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മുന്‍ ജെ എന്നുമായി ടെലിഫോണില്‍ ബന്ധപ്പെട്ടു. നിലവിലെ സ്ഥിതിഗതികളെക്കുറിച്ചും, സാങ്കേതിക വിദ്യയുടെ സഹായത്തോടെയും സഹകരണത്തോടെയും എങ്ങിനെ മഹാമാരിയെ പ്രതിരോധിക്കാം എന്നും ചര്‍ച്ച ചെയ്തു- പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.

കൊറോണ വൈറസ് വ്യാപനത്തിനിടെ ഇന്ത്യയ്ക്ക് ആവശ്യമായ മെഡിക്കല്‍ ഉപകരണങ്ങള്‍ നല്‍കിയതിന് പ്രധാനമന്ത്രി റിപ്പബ്ലിക്കന്‍ കൊറിയന്‍ സര്‍ക്കാരിനെ അഭിനന്ദിച്ചിട്ടുണ്ട്. പ്രതിസന്ധിയിലും കൊറിയ രാജ്യത്തിന് നല്‍കുന്ന സാങ്കേതിക സഹായത്തെക്കുറിച്ചും ചര്‍ച്ചയ്ക്കിടെ പ്രധാനമന്ത്രി പ്രത്യേകം പരാമര്‍ശിച്ചു. ജനസംഖ്യ ഏറ്റവും കൂടുതലുള്ള രാജ്യങ്ങളില്‍ ഒന്നായ ഇന്ത്യ കൊറോണയെ നിയന്ത്രണ വിധേയമാക്കാന്‍ സ്വീകരിച്ച നടപടികളെ മുന്‍ ജെ എന്നും അഭിനന്ദിച്ചു.


Tags

Post a Comment

0 Comments

Top Post Ad

Below Post Ad