അവശ്യമരുന്നുകളുമായി എയർ ഇന്ത്യ പറന്നെത്തും ; സുഹൃത്തുക്കളെ സഹായിച്ച് ഭാരതം

ന്യൂഡൽഹി : ആപത്തുകാലത്ത് സുഹൃദ് രാഷ്ട്രങ്ങളുടെ രക്ഷയ്ക്കെത്തി ഭാരതം. അയൽ രാജ്യങ്ങൾക്ക് ആവശ്യമായ മെഡിക്കൽ ഉപകരണങ്ങളും അവശ്യമരുന്നുകളും പ്രത്യേക വിമാനത്തിലാണ് ഇന്ത്യ കയറ്റി അയക്കുന്നത്. ഭൂട്ടാൻ , ബംഗ്ലാദേശ് , അഫ്ഗാനിസ്താൻ , നേപ്പാൾ , മ്യാന്മാർ , സീഷെൽസ്, മൗറീഷ്യസ് തുടങ്ങിയ രാജ്യങ്ങളിലേക്കും ചില ആഫ്രിക്കൻ രാജ്യങ്ങളിലേക്കുമാണ് ഇന്ത്യ മരുന്നുകൾ കയറ്റി അയച്ചത്.

സുഹൃദ് രാഷ്ട്രങ്ങൾക്കുള്ള സഹായത്തിന്റെ ഭാഗമായി പത്ത് ടൺ മരുന്നുകളാണ് ഇന്ത്യ കഴിഞ്ഞ ദിവസം ശ്രീലങ്കയ്ക്ക് സമ്മാനിച്ചത്. പാരാസെറ്റമോളും ഹൈഡ്രോക്സി ക്ലോറോക്വിനുമാണ് സുഹൃദ് രാഷ്ട്രങ്ങൾക്ക് ഇന്ത്യ നൽകിയത്. അതേസമയം അമേരിക്ക, സ്പെയിൻ , ബ്രസീൽ , ബഹറിൻ , ജർമ്മനി, ഇംഗ്ലണ്ട് തുടങ്ങിയ രാഷ്ട്രങ്ങൾ നേരത്തെ ഇന്ത്യൻ മരുന്നുകമ്പനികളോട് ആവശ്യപ്പെട്ടിരുന്നതും എന്നാൽ കൊറോണക്കാലമായതിനാൽ തടഞ്ഞു വച്ചിരുന്നതുമായ ഓർഡറുകൾ നൽകാനും ഇന്ത്യ തീരുമാനിച്ചിട്ടുണ്ട്.

ഇന്ത്യയിൽ കൊറോണ വ്യാപനം മോശം അവസ്ഥയിലേക്കെത്തിയാൽ വേണ്ടിവരാൻ സാദ്ധ്യതയുള്ള മരുന്നുകൾ സംഭരിച്ച് വച്ചതിനു ശേഷമാണ് മറ്റുള്ളവർക്ക് നൽകുന്നതെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്. മരുന്നുകൾ അയച്ചു തന്ന ഇന്ത്യക്ക് ശ്രീലങ്ക- അമേരിക്ക രാഷ്ട്രത്തലവന്മാർ നന്ദി രേഖപ്പെടുത്തുകയും ചെയ്തിരുന്നു. ഗൾഫ് രാജ്യങ്ങളുടെ ആവശ്യങ്ങളും ഇന്ത്യ അനുഭാവപൂർവ്വമാണ് പരിഗണിക്കുന്നത്. ആവശ്യമുണ്ടായാൽ മരുന്നുകൾ നൽകാൻ തയ്യാറാണെന്ന് ഇന്ത്യ അറിയിച്ചിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad