മാനവരാശിക്ക് വേണ്ടി ഇന്ത്യ സാധ്യമായതെല്ലാം ചെയ്യും ; നാം ഒരുമിച്ച് വിജയം നേടും ; ട്രംപിന് പ്രധാനമന്ത്രിയുടെ മറുപടി

ഡല്‍ഹി: ഹൈഡ്രോക്‌സിക്ലോറോക്വിന്‍ മരുന്ന് നല്‍കിയതിന് ഇന്ത്യക്ക് നന്ദിയറിയിച്ച ട്രംപിന് മറുപടി നല്‍കി പ്രധാനമന്ത്രി നരേന്ദ്രമോദി. കൊറേണ വൈറസിനെതിരെ മാനവരാശി ഒന്നാകെ നടത്തുന്ന പോരാട്ടത്തില്‍ സാധ്യമായതെല്ലാം ഇന്ത്യ ചെയ്യുമെന്ന് പ്രധാനമന്ത്രി പറഞ്ഞു.

‘പ്രതിസന്ധികള്‍ സുഹൃത്തുക്കളെ കൂടുതല്‍ അടുപ്പിക്കും എന്ന ട്രംപിന്റെ വാക്കുകളോട് താന്‍ പൂര്‍ണ്ണമായും യോജിക്കുന്നു. ഇന്ത്യ അമേരിക്ക ബന്ധം എന്നന്നേക്കാളും ശക്തമാണ് ഇപ്പോള്‍. കൊറോണക്കെതിരായ പോരാട്ടത്തില്‍ സാധ്യമായതെല്ലാം ഇന്ത്യ ചെയ്യും. നമ്മള്‍ക്ക് ഒന്നിച്ച് പോരാടാം’. ട്രംപിനുള്ള മറുപടിയായി പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു. കൊറോണക്കെതിരെയുള്ള ഈ യുദ്ധത്തില്‍ ഇന്ത്യയെ മാത്രമല്ല, മാനവരാശിയേയും സഹായിച്ച നരേന്ദ്രമോദിയുടെ കരുത്തുറ്റ നേതൃത്വത്തിന് നന്ദി പറയുന്നെന്ന് ട്രംപ് നേരത്തെ ട്വിറ്ററില്‍ കുറിച്ചിരുന്നു.

അത്യസാധാരണ സന്ദര്‍ഭങ്ങളിലാണ് യഥാര്‍ത്ഥ സുഹൃത്തുക്കളുടെ സഹായം ആവശ്യമായി വരുന്നത്. ഹൈഡ്രോക്ലോറോക്വിന്‍ മരുന്നുകള്‍ അമേരിക്കയിലേക്ക് എത്തിച്ചു തന്ന നരേന്ദ്രമോദിയുടെ നല്ലമനസ്സിനെ ഒരിക്കലും മറക്കില്ലെന്നും ഇന്ത്യയിലെ എല്ലാ ജനങ്ങളോടും താന്‍ നന്ദി പറയുന്നെന്നും ട്രംപ് വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ ദിവസവും പ്രധാനമന്ത്രി നരേന്ദ്രമോദിയെ പ്രശംസിച്ച് ട്രംപ് രംഗത്ത് വന്നിരുന്നു. നരേന്ദ്ര മോദി മികച്ച നേതാവാണെന്നും മഹാനായ വ്യക്തിയാണെന്നും ട്രംപ് പറഞ്ഞിരുന്നു.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad