രാമായണവും ശക്തിമാനും തിരിച്ചുവന്നു, നമ്പര്‍ വണ്ണായി ദൂരദര്‍ശന്‍

ന്യൂഡൽഹി: ലോക്ക്ഡൗൺ കാലയളവിൽ രാമായണം, ശക്തിമാൻ ഉൾപ്പടെയുള്ള പഴയ ക്ലാസിക് പരമ്പരകൾ പുനഃസംപ്രേഷണം ആരംഭിച്ചതോടെ ദൂരദർശൻ ഇന്ത്യയിൽ ഏറ്റവുമധികം ആളുകൾ കാണുന്ന ചാനലായി മാറിയെന്ന് ബ്രോഡ്കാസ്റ്റ് ഓഡിയൻസ് റിസർച്ച് കൗൺസിൽ. പരമ്പര സംപ്രേഷണം ആരംഭിച്ച അന്നുമുതൽ ഒരാഴ്ച പൂർത്തിയാകുന്ന ഏപ്രിൽ മൂന്ന് വരെയുള്ള കണക്കുപ്രകാരമാണ് ദൂരദർശന്റെ പ്രേക്ഷകരിൽ വർധനവ് ഉണ്ടായതായി കണ്ടെത്തിയിരിക്കുന്നത്.

 ടെലിവിഷൻ ചാനലുകൾക്കും കാഴ്ച്ചക്കാരുടെ എണ്ണത്തിൽ ഗണ്യമായ വർധനവ് ഉണ്ടായി.

രാമായണം,മഹാഭാരതം, ശക്തിമാൻ, ബുനിയാദ് തുടങ്ങിയ ക്ലാസിക്കുകൾ ലോക്ക്ഡൗണിനെ തുടർന്ന് ദൂരദർശൻ പുനഃസംപ്രേഷണം ആരംഭിച്ചിരുന്നു. ദൂരദർശന്റെ പ്രതാപകാലത്തെ മിനിസ്ക്രീൻ പ്രേക്ഷകരുടെ മനസ്സ് കവർന്ന പരമ്പരകളാണ് ഇവയെല്ലാം.

പ്രധാനമന്ത്രി നരേന്ദ്രമോദി വൈദ്യുതി വിളക്കുകൾ അണച്ച് ദീപം തെളിയിക്കണമെന്ന് ആവശ്യപ്പെട്ട ഏപ്രിൽ 5ന് രാത്രി ഒമ്പതുമണിക്കാണ് ഏറ്റവും കുറച്ച് ആളുകൾ ടെലിവിഷൻ കണ്ടിരിക്കുന്നത്. 2015ന് ശേഷം ഒമ്പതുമണിക്ക് ഏറ്റവും കുറച്ച് പേർ ടെലിവിഷൻ കണ്ട സമയമാണിത്.

വിളക്കണച്ച് ദീപം കൊളുത്താനുള്ള പ്രധാനമന്ത്രിയുടെ പ്രസംഗം ലോക്ക്ഡൗൺ പ്രസംഗവുമായി താരതമ്യപ്പെടുത്തുമ്പോൾ കാഴ്ചക്കാർ കുറവാണ്. 119 ദശലക്ഷം ആളുകളാണ് ദീപം കൊളുത്തണമെന്ന പ്രസംഗം കണ്ടത്. എന്നാൽ 197 ദശലക്ഷം പേർ ലോക്ക്ഡൗൺ പ്രസംഗം വീക്ഷിച്ചിട്ടുണ്ട്.

കഴിഞ്ഞ ആഴ്ചയുമായി താരതമ്യം ചെയ്യുമ്പോൾ ടെലിവിഷൻ കാണുന്ന സമയത്തിൽ 4ശതമാനം വർധനവ് ഉണ്ടായിട്ടുണ്ട്. എന്നാൽ കൊറോണ റിപ്പോർട്ട് ചെയ്യുന്നതിന് മുമ്പുള്ള സമയവുമായി താരതമ്യം ചെയ്യുമ്പോൾ 43 ശതമാനത്തിന്റെ വർധനവാണ് ഉണ്ടായിരിക്കുന്നത്. സ്പോർസ് ഈവന്റുകൾ കോവിഡ് 19 ന്റെ പശ്ചാത്തലത്തിൽ റദ്ദാക്കിയെങ്കിലും സ്പോർട്സ് കാണുന്നവരിലും 21 ശതമാനത്തിന്റെ വർധനവ് ഉണ്ടായിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad