ആരോഗ്യപ്രവര്‍ത്തകര്‍ ഓരോ രോഗിയെയും പരിചരിക്കുന്നത് ആത്മാവും ഹൃദയവും കൊണ്ട്; ഇവരെ ആക്രമിക്കുന്നവരുടെ പേര് വെളിപ്പെടുത്തി സമൂഹത്തിന് മുന്‍പില്‍ നാണം കെടുത്തണമെന്ന് ഹര്‍ഷവര്‍ധന്‍

ന്യൂഡല്‍ഹി : കൊറോണ വൈറസ് വ്യാപനത്തിനെതിരെ മുന്‍നിരയില്‍ നിന്നു പോരാടുന്ന ഡോക്ടര്‍മാരോടും ആരോഗ്യപ്രവര്‍ത്തകരോടും മോശമായി പെരുമാറുന്നവരെ സമൂഹത്തിന് മുന്‍പില്‍ കൊണ്ട് നാണം കെടുത്തണമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. ആരോഗ്യപ്രവര്‍ത്തകരെ ആക്രമിക്കുന്നവരുടെ പേരുവിവരങ്ങള്‍ വെളിപ്പെടുത്തണം. ഇതിലൂടെ ഇത്തരക്കാരെ സമൂഹത്തിന് മുന്‍പില്‍ അപഹാസ്യരാക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ദ ടൈംസ് സ്‌കൂള്‍ ഓഫ് മീഡിയ സംഘടിപ്പിച്ച ഗോബ്ലല്‍ ഓണ്‍ലൈന്‍ കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മഹാമാരിയെ തുരത്താന്‍ പോരാടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ ആക്രമിക്കുന്ന സംഭവങ്ങള്‍ വ്യാപകമായി റിപ്പോര്‍ട്ട് ചെയ്യുന്ന പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ പ്രതികരണം.

കൊറോണ വൈറസ് രോഗബാധ ഇല്ലാതാക്കാനുളള ഏറ്റവും നല്ല വാക്‌സിനുകളാണ് ലോക്ക് ഡൗണും, സാമൂഹിക അകലവും. നിലവില്‍ കൊറോണയ്ക്ക് ഒരു മരുന്നും കണ്ടുപിടിച്ചിട്ടില്ല. എങ്കിലും ഇവ രണ്ടിനെയും നമുക്ക് മരുന്നായി കാണാം. ഇതിലൂടെ രോഗവ്യാപനം ഒരു പരിധിവരെ തടയാന്‍ രാജ്യത്തിന് കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കൊറോണ വൈറസ് വ്യാപനം തടയാന്‍ രാപകല്‍ ഇല്ലാത്ത ആരോഗ്യപ്രവര്‍ത്തകര്‍ക്ക് കോണ്‍ഫറന്‍സില്‍ അദ്ദേഹം നന്ദി അറിയിക്കുകയും ചെയ്തു. രോഗപീഡകള്‍ മൂലം ഇവരുടെ അടുക്കല്‍ എത്തുന്നവരുടെ വിഷമങ്ങളെ ഇവര്‍ ആത്മാവും ഹൃദയവും കൊണ്ടാണ് നോക്കി കാണുന്നത്. എന്നാല്‍ ഇവര്‍ അപമാനിക്കപ്പെടുന്നതും, ആക്രമിക്കപ്പെടുന്നതുമായ വാര്‍ത്തകളാണ് ദിവസം കേള്‍ക്കാന്‍ കഴിയുക. ഇവരുടെയെല്ലാം പേരുവിരങ്ങള്‍ വെളിപ്പെടുത്തുകയാണ് ശരിക്കും വേണ്ടതെന്ന് തോന്നുന്നു. ഇതിലൂടെ അവര്‍ക്ക് നാണക്കേടുണ്ടാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Post a Comment

0 Comments

Top Post Ad

Below Post Ad