അവരുള്ളപ്പോൾ നമ്മളെങ്ങനെ തോൽക്കാനാണ്. നമ്മൾ ഇതും അതിജീവിക്കും.

പാനൂർ: വയറലായി ഡോക്ടറുടെ വാക്കുകൾ...

''മിലിട്ടറിയില്‍ ജോലി ചെയ്യുന്ന ഒരാള്‍ സ്വാഭാവികമായും ജോലിയില്‍ ഏർപെട്ട് കഴിഞ്ഞാല്‍ ഒരു യുദ്ധ സാഹചര്യം  വന്നാല്‍ അയാള്‍ക്ക് ലീവെടുത്ത് വീട്ടിലിരിക്കാന്‍ പറ്റില്ലല്ലോ.അയാള്‍ ജീവന്‍ പണയം വെച്ചും യുദ്ധ മുഖത്തേക്ക് പോകും. അതു പോലുള്ള ഒരു ജോലിയാണ്  ഞാനും ചെയ്യുന്നത്. എന്‍റെ സേവനം ആവശ്യമുള്ള രോഗികളുടെ അടുത്തേക്കാണ് ഞാന്‍ വരുന്നത് . അവരുടെ ഇടയില്‍ പ്രവര്‍ത്തിക്കുമ്പോള്‍ എനിക്ക് എന്തെങ്കിലും  വിഷമം നേരിട്ടാല്‍ അതെന്‍റെ ജോലിയുടെ ഭാഗമാണ്. ആ സേവനം  ചെയ്തിരിക്കണം എന്ന നിര്‍ബന്ധം എനിക്കുണ്ട്.അതുകൊണ്ടാണ് സര്‍വ്വീസ്  ചെയ്യാന്‍ ഞാന്‍ എത്തുന്നത്.ഞാനിത് വീട്ടിലും പറഞ്ഞിട്ടുണ്ട്.''
തൂവക്കുന്നിലെ  ഡോക്ടര്‍ എം  ബാലക്യഷ്ണന്‍റെ വാക്കുകളാണിത്. ഈ നാടിനോട് നാട്ടുകാരോട് തന്‍റെ ജോലിയോട് അദ്ദേഹത്തിനുള്ള  ആത്മാര്‍ത്ഥതയും അര്‍പ്പണ മനോഭാവവും വെളിവാക്കുന്ന വാക്കുകളാണത്. ക്ളിനിക്കിന്‍റെ  പുറത്തേക്കുള്ള  വാതില്‍ പാളിയില്‍ .''നിങ്ങള്‍ ജോലിയില്ലാത്തവരായി  വീട്ടിലിരിക്കുന്നവരാണെങ്കില്‍ ഫീസ് നല്‍കേണ്ടതില്ല''എന്ന് എഴുതി വെച്ച് സേവന സന്നദ്ധനായി ഡോക്ടര്‍  എം ബാലക്യഷ്ണന്‍  രോഗികളെ കാത്തിരിക്കുകയാണ്. ‘നല്ലതിനെ തിരിച്ചറിയാൻ കഷ്ടകാലം വരണം’ എന്ന പഴമൊഴി അന്വർത്ഥമാകുകയാണ് ഇവിടെ. ഇത്തരത്തിലുള്ള അനവധി ആരോഗ്യപ്രവർത്തകരാണ് നമ്മുടെ നാടിനെ കാക്കാനായി നിതാന്തജാഗ്രതയോടെ പ്രവർത്തിക്കുന്നത്. അവരുള്ളപ്പോൾ നമ്മളെങ്ങനെ തോൽക്കാനാണ്. നമ്മൾ ഇതും അതിജീവിക്കും.

-കടപ്പാട്; Social media
Tags

Post a Comment

0 Comments

Top Post Ad

Below Post Ad