കൊറോണക്കെതിരായ പോരാട്ടത്തിൽ ഇന്ത്യ വിജയിക്കും; ആരോഗ്യ പ്രവർത്തകരുടെ നിസ്വാർത്ഥ സേവനത്തെ പ്രശംസിച്ച് അമിത് ഷാ

ന്യൂഡൽഹി: രാജ്യത്ത് കൊറോണ വൈറസ് പ്രതിരോധത്തിനായി മുൻനിരയിൽ പോരാടുന്നവർക്ക് അഭിവാദ്യം അർപ്പിച്ച് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ ഇന്ത്യ ഒറ്റക്കെട്ടായാണ് കൊറോണക്കെതിരെ പോരാടുന്നതെന്ന് അമിത് ഷാ പറഞ്ഞു. ട്വീറ്റിലൂടെയാണ് അമിത് ഷാ ഇക്കാര്യം വ്യക്തമാക്കിയത്.

മാനവരാശിയുടെ നല്ല ഭാവിക്കു വേണ്ടിയുള്ള പോരാട്ടമാണിത്. ഈ പോരാട്ടത്തിൽ ‘കൊറോണ വാരിയേഴ്‌സ്’ ആണ് മുന്നിൽ നിൽക്കുന്നതെന്ന് ആരോഗ്യ പ്രവർത്തകരെ പരാമർശിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു. അവരുടെ നിസ്വാർതഥ സേവനത്തെ സല്യൂട്ട് ചെയ്യുകയാണെന്നും അമിത് ഷാ ട്വിറ്ററിൽ കുറച്ചു.

ഡോക്ടർമാർ, നേഴ്സുമാർ, പാരാ മെഡിക്കൽ സ്റ്റാഫ്‌, ശുചീകരണ തൊഴിലാളികൾ, പോലീസ് ഉദ്യോഗസ്ഥർ, അവശ്യ വസ്തുക്കൾ വിതരണം ചെയ്യുന്നവർ, ബാങ്ക് ജീവനക്കാർ, സർക്കാർ ഉദ്യോഗസ്ഥർ എന്നിവരുടെ പ്രവർത്തങ്ങളെയും അദ്ദേഹം പ്രശംസിച്ചു. എല്ലാവരുടെയും ത്യാഗവും നിസ്വാർത്ഥ സേവനങ്ങളും കൊറോണക്കെതിരായ പോരാട്ടത്തിൽ ഇന്ത്യ വിജയിക്കാൻ കരണമാകുമെന്നും അമിത് ഷാ പറഞ്ഞു. #ThankYouCoronaWarriors എന്ന ഹാഷ് ടാഗിൽ തന്നോടൊപ്പം ചേരാനും അദ്ദേഹം ആഹ്വാനം ചെയ്തു.

Post a Comment

0 Comments

Top Post Ad

Below Post Ad