ചൈന വീഴും; പ്രമുഖ കമ്പനികളെ തിരികെ വിളിക്കാനൊരുങ്ങി ജപ്പാൻ

ബെയ്ജിംഗ്: കൊറോണ വ്യാപനത്തിന് കാരണക്കാരായ ചൈനയെ ആഗോള തലത്തിൽ ഒറ്റപ്പെടുത്താൻ ശ്രമം. ഇതിന്റെ ആദ്യപടിയായി പ്രമുഖ കമ്പനികളെ തിരിച്ചു വിളിക്കാന്‍ ഒരുങ്ങുകയാണ് ജപ്പാൻ. സാമ്പത്തിക തകർച്ചയെ പിടിച്ചു നിർത്താൻ നെട്ടോട്ടമോടുന്ന ചൈനക്ക് ജപ്പാന്റെ തീരുമാനം കനത്ത തിരിച്ചടിയാണ് നൽകിയിരിക്കുന്നത്.

2500ലധികം ജാപ്പനീസ് കമ്പനികളാണ് ചൈനയിലുള്ളത്. ഇതില്‍ 37 ശതമാനം ആദ്യ ഘട്ടത്തില്‍ ചൈന വിടുമെന്നാണ് സൂചന. അങ്ങനെയെങ്കിൽ ചൈനീസ് സമ്പദ് വ്യവസ്ഥയുടെ വലിയൊരു ഭാഗം തകരുമെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. കൊറോണ ബാധിച്ച് ലോക രാജ്യങ്ങൾ കണ്ണീർ വാർക്കുമ്പോഴും മാസ്‌ക്കുകളും മറ്റ് ഉപകരണങ്ങളും കയറ്റുമതി ചെയ്ത് ചൈന തങ്ങളുടെ വിപണി സജീവമാക്കുകയായിരുന്നു. ഈ സാഹചര്യത്തിൽ ജപ്പാന്റെ പ്രഖ്യാപനം ചൈനയെ വീണ്ടും പ്രതിരോധത്തിലാക്കും.

അതേസമയം, ചൈനയില്‍ നിന്ന് പിൻവാങ്ങാനുള്ള ജപ്പാന്റെ തീരുമാനത്തിന് പിന്നാലെ അമേരിക്കയിലും ഈ ആവശ്യം ശക്തമായിക്കഴിഞ്ഞെന്നാണ് റിപ്പോർട്ട്‌. ചൈനയിൽ നിന്നും കമ്പനികളെ പിന്‍വലിച്ച് സ്വന്തം വിപണി ശക്തിപ്പെടുത്താൻ ജപ്പാനും അമേരിക്കയും ഉൾപ്പെടെയുള്ള രാജ്യങ്ങള്‍ ലക്ഷ്യമിടുന്ന സാഹചര്യത്തിൽ കൂടുതൽ രാജ്യങ്ങൾ സമാനമായ രീതിയിൽ മുന്നോട്ട് വരുമെന്നും റിപ്പോർട്ടുകളുണ്ട്. ചൈനയിൽ നിന്നും കയറ്റുമതി ചെയ്യുന്ന പ്രതിരോധ സംവിധാനങ്ങൾക്ക് ഗുണമേന്മ കുറവാണെന്നു ആരോപിച്ച് ഇതിനോടകം തന്നെ നിരവധി രാജ്യങ്ങൾ രംഗത്തു വന്നിട്ടുണ്ട്.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad