കൊറോണ; ഔദ്യോഗിക വിവരങ്ങള്‍ അറിയാന്‍ ടെലഗ്രാം ചാനല്‍ ആരംഭിച്ച് കേന്ദ്രം

ന്യൂഡല്‍ഹി: കൊറോണ വൈറസിനെ കുറിച്ച് സാമൂഹ്യ മാദ്ധ്യമങ്ങളിലൂടെ തെറ്റായ വിവരങ്ങളും വ്യാജ സന്ദേശങ്ങളളും പ്രചരിപ്പിക്കപ്പെടുന്ന സാഹചര്യത്തില്‍ പൊതുജനങ്ങളിലേക്ക് കൃത്യമായ വിവരങ്ങള്‍ എത്തിക്കാനുള്ള സംവിധാനവുമായി കേന്ദ്ര സര്‍ക്കാര്‍. ഇതിനായി ടെലഗ്രാമില്‍ ഔദ്യോഗിക ചാനല്‍ തുടങ്ങിയിരിക്കുകയാണ് കേന്ദ്രസര്‍ക്കാര്‍. MyGov CoronaNewsdesk എന്ന ചാനലില്‍ നിന്നും മൊബൈല്‍ വഴിയും ഡെസ്‌ക്ക്‌ടോപ്പിലൂടെയും വിവരങ്ങള്‍ അറിയാം.

കൊറോണ വൈറസ് വ്യാപനം തടയുന്നതിനായി കേന്ദ്ര സര്‍ക്കാര്‍ സ്വീകരിച്ച വിവധ സംരംഭങ്ങളെ കുറിച്ചിള്ള കൃത്യമായ വിവരങ്ങള്‍ ഈ ചാനലിലൂടെ ലഭിക്കും. കൊറോണ സംബന്ധിച്ച് പ്രചരിക്കുന്ന തെറ്റായ വിവരങ്ങള്‍ തടയാനും രോഗപ്രതിരോധത്തിന് ദേശീയ ദുരന്ത നിവാരണ അതോറിറ്റി, ആരോഗ്യ കുടുംബ ക്ഷേമ മന്ത്രാലയം എന്നിവയുമായി ചേര്‍ന്ന് സഹകരിക്കുന്നതിന്റെ ഭാഗമായണ് പുതിയ സംരംഭം ആരംഭിച്ചത്.

നിലവിലെ കൊറോണ സാഹചര്യങ്ങളും രോഗബാധയെ കുറിച്ചുള്ള പുതിയ വിവരങ്ങളും അറിയാന്‍ പൊതുജനങ്ങള്‍ക്ക് ഈ പ്ലാറ്റ്‌ഫോമില്‍ ചേരാം. വൈറസ് വ്യാപനം തടയുന്നതിനായുള്ള സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍, നിലവിലെ സാഹചര്യത്തില്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങള്‍, ശുചിത്വത്തിനുള്ള മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ എന്നിവ സംബന്ധിച്ച നിര്‍ണായക വിവരങ്ങളും ഇതിലൂടെ ലഭിക്കും.

Tags

Post a Comment

0 Comments

Top Post Ad

Below Post Ad