ചൈന കുടുങ്ങും; കൊറോണ വൈറസ് മനുഷ്യ നിർമ്മിതമാണെന്ന് എച്ച്ഐവി കണ്ടെത്തിയ ഫ്രഞ്ച് നൊബേൽ ജേതാവ്

പാരീസ്: ആഗോളതലത്തിൽ ചൈനയെ പ്രതിരോധത്തിലാക്കി ഫ്രഞ്ച് നൊബേൽ പുരസ്‌കാര ജേതാവ്. ഫ്രഞ്ച് വൈറോളജിസ്റ്റായ ലുക് മൊണ്ടേനിയറാണ് ചൈനക്കെതിരെ ഗുരുതര ആരോപണവുമായി രംഗത്തെത്തിയിരിക്കുന്നത്. കൊറോണ വൈറസ് മനുഷ്യ നിര്‍മ്മിതമാണെന്ന് ലുക് മൊണ്ടേനിയർ ആരോപിച്ചു. ഫ്രഞ്ച് വാര്‍ത്ത ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ലുക് മൊണ്ടേനിയര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
എയിഡ്‌സിനെതിരായ വാക്‌സിന്‍ വികസിപ്പിക്കുന്നതിനിടയിൽ ചൈനയിലെ ലബോറട്ടറിയില്‍ നിന്നും പുറത്തു വന്നതാണ് കൊറോണ വൈറസ് എന്ന് അദ്ദേഹം പറഞ്ഞു. ഈ വൈറസിന്റെ ജീനോമില്‍ എച്ച്‌ഐവി, മലേറിയ എന്നീ വൈറസുകളുടെ ജനിതകം ഉള്‍പ്പെട്ടിട്ടുള്ളതായി അദ്ദേഹം സംശയം പ്രകടിപ്പിച്ചു.
കൊറോണ പോലെയൊരു വൈറസ് സ്വാഭാവികമായി രൂപപ്പെടാനുളള സാധ്യത കുറവാണെന്നും 2000 മുതല്‍ വുഹാന്‍ നാഷണല്‍ ബയോസേഫ്റ്റി ലബോറട്ടറി കൊറോണ വൈറസില്‍ കേന്ദ്രീകരിച്ചാണ് പ്രവർത്തിക്കുന്നത് എന്നും ലുക് മൊണ്ടേനിയര്‍ പറഞ്ഞു. ഇദ്ദേഹമാണ് എയിഡ്‌സിന് കാരണമാകുന്ന എച്ച്‌ഐവി കണ്ടെത്തിയത്. 2008ല്‍ ലുക് മൊണ്ടേനിയർക്ക് നൊബേൽ പുരസ്‌കാരവും ലഭിച്ചിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad