സംസ്ഥാനത്ത് രണ്ടു പേര്‍ക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു; 13 പേർ രോഗമുക്തരായി

തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ടുപേർക്കു കൂടി കോവിഡ്-19 സ്ഥിരീകരിച്ചു. കണ്ണൂർ, കാസർകോട് സ്വദേശികൾക്കാണ് രോഗം സ്ഥിരീകരിച്ചത്. രണ്ടുപേരും വിദേശത്തുനിന്ന് വന്നവരാണ്.
ഇന്ന് 13 പേരുടെ പരിശോധനാ ഫലം നെഗറ്റീവായി. കാസർകോട് 8, കണ്ണൂർ 3, തൃശൂർ, മലപ്പുറം
ജില്ലകളിൽനിന്ന്ഓരോരുത്തരുടെയും ഫലമാണ് ഇന്ന് നെഗറ്റീവായത്. ഇതുവരെ 401 പേർക്കാണ് രോഗം സ്ഥിരീകരിച്ചത്. അതിൽ 129 പേർ ചികിത്സയിലാണ്.
55,590 പേരാണ് നിരീക്ഷണത്തിലുള്ളത്. 55,129 പേർ വീടുകളിലും 461 പേർ ആശുപത്രികളിലുമാണ്. ഇന്നു മാത്രം 72 പേരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതുവരെ 19,351 സാമ്പിളുകളാണ് പരിശോധനയ്ക്ക് അയച്ചത്.18,547 എണ്ണം രോഗബാധ ഇല്ല എന്നുറപ്പാക്കിയിട്ടുണ്ട്.

Post a Comment

0 Comments

Top Post Ad

Below Post Ad