ഇന്ത്യൻ വിപണിയിൽ കടന്നു കയറാൻ ചൈനയെ അനുവദിക്കില്ല; വിദേശ നിക്ഷേപ നയം തിരുത്തിയെഴുതി മോദി സർക്കാർ

ന്യൂഡൽഹി: ഇന്ത്യയുടെ വിദേശ നിക്ഷേപ നയം മാറ്റിയെഴുതി കേന്ദ്രസർക്കാർ. പ്രധാനമായും ചൈനയെ ലക്ഷ്യമിട്ടാണ് കേന്ദ്രസർക്കാർ നിർണായക തീരുമാനം എടുത്തിരിക്കുന്നത്. കൊറോണ മൂലം ആഗോള തലത്തിൽ സാമ്പത്തിക മാന്ദ്യം അനുഭപ്പെടുന്ന സാഹചര്യത്തിൽ ഇന്ത്യൻ വിപണിയിൽ കടന്നു കയറാനുള്ള ചൈനയുടെ ശ്രമത്തിനാണ് കേന്ദ്രസർക്കാർ ഇപ്പോൾ തടയിട്ടിരിക്കുന്നത്.
പുതിയ വിദേശ നയമനുസരിച്ച് ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന രാജ്യത്തെ നിക്ഷേപകന് കേന്ദ്ര സര്‍ക്കാര്‍ അനുമതിയോടെ മാത്രമേ ഇന്ത്യയില്‍ നിക്ഷേപമിറക്കാന്‍ സാധിക്കൂ. ഇത്തരം രാജ്യങ്ങളുടെ പട്ടികയില്‍ ചൈനയെയും ഉള്‍പ്പെടുത്തി എന്നതാണ് ശ്രദ്ധേയമാകുന്നത്. അതിർത്തി പങ്കിടുന്ന രാജ്യങ്ങളായ പാകിസ്താനും ബംഗ്ലാദേശിനും ഇന്ത്യ നേരത്തെ തന്നെ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
പുതിയ നയം അനുസരിച്ച് അയല്‍ രാജ്യങ്ങളില്‍ നിന്നുള്ള നിക്ഷേപങ്ങളിലൂടെ ഇന്ത്യന്‍ കമ്പനികളുടെ ഉടമസ്ഥാവകാശം കൈമാറുന്നതിനും കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ആവശ്യമാണ്. നിലവിൽ 30 ഇന്ത്യന്‍ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് ചൈനയുടെ സാമ്പത്തിക സഹായം ലഭിക്കുന്നുണ്ട്. 4 ബില്യണാണ് ചൈന ഇതിനായി മുടക്കുന്നത്. പുതിയ വിദേശ നയം വരുന്നതോടെ ഇന്ത്യൻ വിപണികളിലേക്ക് കടന്നു കയറാനുള്ള ചൈനയുടെ ശ്രമങ്ങൾക്കാണ് ഏറ്റവും കൂടുതൽ തിരിച്ചടി നേരിടേണ്ടി വരിക എന്ന് ഉറപ്പാണ്.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad