സ്പ്രിംഗ്ളർ ഇടപാടിൽ മുഖ്യമന്ത്രിക്കും സിപിഎമ്മിനും പങ്ക്: കെ.സുരേന്ദ്രൻ

തിരുവനന്തപുരം: സ്പ്രിംഗ്ളർ ഇടപാടിലെ അഴിമതി പുറത്തായപ്പോൾ കുറ്റക്കാരൻ  ഐടി സെക്രട്ടറി മാത്രമാണെന്ന്സ്ഥാപിക്കാനാണ്  മുഖ്യമന്ത്രിയും മന്ത്രിമാരും ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. മുഖ്യമന്ത്രിയുടെ ഓഫീസും സിപിഎമ്മും അറിഞ്ഞു കൊണ്ടുള്ള വലിയ ഇടപാടാണിതെന്നും സുരേന്ദ്രൻ പ്രസ്താവനയിൽപറഞ്ഞു.

മുഖ്യമന്ത്രിയുടെ ഓഫീസ് അദ്ദേഹത്തിന്റെ ബന്ധുക്കളുടെയും പ്രിയപ്പെട്ടവരുടെയും വഴിവിട്ട ഇടപാടുകളുടെകേന്ദ്രമായിരിക്കുകയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ അറിഞ്ഞു കൊണ്ടാണ് സ്പ്രിംഗ്ളർ കമ്പനിയുമായി ഐടിസെക്രട്ടറി ഒപ്പുവച്ചിരിക്കുന്നത്. കോവിഡ് പ്രതിസന്ധിയിൽ സംസ്ഥാനം ആശങ്കയിലായിരിക്കുമ്പോഴും വഴിവിട്ടഇടപാടിലൂടെ സാമ്പത്തിക ലാഭമുണ്ടാക്കുകയാണുണ്ടായത്. മുഖ്യമന്ത്രിയുടെ ഓഫീസിനൊപ്പം സിപിഎമ്മിനും ഈഇടപാടിൽ പങ്കുണ്ട്. വലിയ തോതിലുള്ള സാമ്പത്തിക ഇടപാട് സ്പ്രിംഗ്ളർ കരാറുമായി ബന്ധപ്പെട്ട് ഉണ്ടായിട്ടുണ്ടെന്ന്വേണം കരുതാൻ. മന്ത്രിസഭയോ മറ്റ് വകുപ്പുകളോ ഘടക കക്ഷികളൊ ഈ കരാറിനെ കുറിച്ച് അറിഞ്ഞിട്ടില്ല. നിയമപ്രകാരം സ്വീകരിക്കേണ്ട നടപടികളും കരാർ ഒപ്പിടുന്നതിന് മുമ്പ് സ്വീകരിച്ചിട്ടില്ല. മുഖ്യമന്ത്രിയും പാർട്ടിയും മാത്രംഅറിഞ്ഞു കൊണ്ടാണ് ഐടി സെക്രട്ടറിയെ കൊണ്ട് ഈ  ഇടപാട് നടത്തിയിരിക്കുന്നത്.
കോവിഡ് പ്രതിസന്ധി മറികടക്കാൻ രാഷ്ട്രീയാതീതമായി ജനങ്ങൾ എല്ലാം ഒറ്റക്കെട്ടായി നിൽക്കുകയായിരുന്നു. എന്നാൽ സർക്കാർ കോവിഡ് മറയാക്കി അഴിമതി നടത്തുകയാണുണ്ടായത്. ആരോപണങ്ങൾക്ക് മതിയായ മറുപടിപോലും നൽകാൻ മുഖ്യമന്ത്രിക്കായിട്ടുമില്ല. ജനങ്ങൾ ദുരിതത്തിൽ കഴിയുമ്പോൾ അവരെയാകെ വിഡ്ഢികളാക്കുന്നസമീപനമാണ് സർക്കാർ സ്വീകരിച്ചതെന്നും സുരേന്ദ്രൻ പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad