കൊറോണ; മഹാരാഷ്ട്രയില്‍ 37 പൊലീസുകാര്‍ക്ക് വൈറസ് ബാധ; പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടെയാണ് രോഗബാധയെന്ന് സംശയം

മുംബൈ: മഹാരാഷ്ട്രയില്‍ ഇതുവരെ കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത് 37 പൊലീസുകാര്‍ക്ക്. കൊറോണ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ വൈറസ് ബാധിതരുമായി സമ്പര്‍ക്കം പുലര്‍ത്തിയതില്‍ നിന്നാണ് ഇവരില്‍ ഭൂരിഭാഗം പേര്‍ക്കും രോഗബാധ ഉണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍.
കൊറോണ വൈറസ് വ്യാപനം തടയാനായി ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ച ശേഷം ജനങ്ങള്‍ സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങള്‍

പാലിക്കുന്നുണ്ടോയെന്ന് അറിയാന്‍ മുഴുവന്‍ സമയവും പ്രവര്‍ത്തിക്കുന്നവരാണ് പൊലീസ് ഉദ്യോഗസ്ഥര്‍. ലോക്ക് ഡൗണ്‍ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ ലംഘിക്കുന്നവരെ കാര്യങ്ങള്‍ പറഞ്ഞു ബോധവത്ക്കരിക്കുകയും ജനങ്ങള്‍ക്ക് വേണ്ട അവശ്യ വസ്തുക്കള്‍ എത്തിച്ചു നല്‍കുകയുമാണ് പൊലീസ് ഉദ്യോഗസ്ഥര്‍. ഇത്തരം സാഹചര്യങ്ങളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ രോഗബാധിതരുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടിരിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
അതേസമയം മഹാരാഷ്ട്രയില്‍ കൊറോണ സ്ഥിരീകരിച്ചവരുടെ എണ്ണം 3300 കടന്നു. ഇന്ത്യയില്‍ കൊറോണ വൈറസ് ബാധ ഏറ്റവും കൂടുതല്‍ ആളുകളെ ബാധിച്ചിരിക്കുന്നത് മഹാരാഷ്ട്രയിലാണ്. ഇതുവരെ മഹാരാഷ്ട്രയില്‍ 201 പേരാണ് കൊറോണ ബാധിച്ച് മരിച്ചിരിക്കുന്നത്. രാജ്യത്ത് കൊറോണ ബാധിച്ചുള്ള മരണങ്ങള്‍ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനവും മഹാരാഷ്ട്രയാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad