ഇന്ത്യയിലെ കൊറോണ രോഗികളുടെ എണ്ണം 16,000 കടന്നു; ഇന്നലെ മാത്രം രോഗം സ്ഥിരീകരിച്ചത് 2,154 പേർക്ക്

ന്യൂഡൽഹി: ഐസിഎംആർ പുറത്തുവിട്ട പുതിയ കണക്കുകൾ പ്രകാരം ഇന്ത്യയിലെ വൈറസ് ബാധിതരുടെ എണ്ണം 16,000 കടന്നു. ഇന്നലെ മാത്രം 2,154 പേർക്കാണ് പുതുതായി വൈറസ് ബാധ സ്ഥിരീകരിച്ചത്. ഇതോടെ ഇന്ത്യയിലെ ആകെ രോഗബാധിതരുടെ എണ്ണം 16,365 ആയി ഉയർന്നു. രോഗബാധ സംശയിക്കുന്നവരിലും രോഗമുള്ളവരുടെ സമ്പർക്ക പട്ടികയിലുള്ളവരിലും നടത്തിയ ടെസ്റ്റിലാണ് ഇത്രയും പേരെ കണ്ടെത്തിയത്.

ഇന്ത്യയിൽ ഇന്ന് റെക്കോർഡ് പരിശോധനയാണ് നടത്തിയത്. 35,494 പേരെയാണ് ഇന്ന് മാത്രം പരിശോധക്ക് വിധേയരാക്കിയത്. ഇവരിൽ 2,154 പേരുടെ പരിശോധനാ ഫലം പോസിറ്റീവ് ആണെന്ന് കണ്ടെത്തുകയായിരുന്നു. രാജ്യത്ത് ഇതുവരെ 3,59,969 പേരിൽ നിന്നും ശേഖരിച്ച 3,72,123 സാമ്പിളുകളാണ് പരിശോധിച്ചത്. ഇവയിൽ 16,365 പേരുടെ പരിശോധനാ ഫലം പോസിറ്റീവ് ആണെന്ന് കണ്ടെത്തി.
അതേസമയം, തബ്ലീഗ് ജമാ അത്ത് സംഘടിപ്പിച്ച മതസമ്മേളനമാണ് രാജ്യത്തെ വൈറസ് വ്യാപനത്തിന്റെ മുഖ്യ കാരണമായി വിലയിരുത്തപ്പെടുന്നത്. ഇതുവരെ സ്ഥിരീകരിച്ച കൊറോണ കേസുകളിൽ 30 ശതമാനത്തിലധികം ആളുകളും നിസാമുദീൻ മത സമ്മേളനവുമായി ബന്ധപ്പെട്ടവരാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. 23 സംസ്ഥാനങ്ങളിലേക്കും മറ്റ് കേന്ദ്ര ഭരണ പ്രദേശങ്ങളിലേക്കും വൈറസ് വ്യാപിക്കാൻ ഇത് കാരണമായെന്നും ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു.

Post a Comment

0 Comments

Top Post Ad

Below Post Ad