കൊറോണ ; കാസര്‍കോട് സമൂഹ വ്യാപന പരിശോധന ഇന്ന് മുതല്‍

കാസര്‍കോട് : കൊറോണ വൈറസ് ബാധ ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്ത കാസര്‍കോട് ജില്ലയില്‍ ഇന്ന് മുതല്‍ സമൂഹ വ്യാപന പരിശോധന ആരംഭിക്കും. കൊറോണ വൈറസ് ബാധ ഏറ്റവും കൂടുതല്‍ പടര്‍ന്ന പഞ്ചായത്തുകളിലാണ് സമൂഹ വ്യാപന പരിശോധന നടത്തുന്നത്. ആദ്യഘട്ടത്തില്‍ ഉദുമ പഞ്ചായത്തിലാണ് പരിശോധന നടത്തുക. പരിശോധനയ്ക്കായുള്ള സാമ്പിള്‍ ശേഖരണ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെയുള്ള സജ്ജീകരണങ്ങള്‍ പ്രദേശങ്ങളില്‍ പൂര്‍ത്തിയായിട്ടുണ്ട്.

കൊറോണ രോഗലക്ഷണങ്ങള്‍ പ്രകടമാകുന്നവരുടെയും നിരീക്ഷണത്തില്‍ കഴിയുന്നവരുടെയും സാമ്പിളുകളാണ് പരിശോധിക്കുന്നത്. ഉദുമ പഞ്ചായത്തില്‍ മാത്രം 440 പേരാണ് വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്നത്. ഇവര്‍ക്കാവശ്യമായ പരിശോധന കിറ്റുകളും മറ്റു സാമഗ്രികളും എത്തിച്ചേര്‍ന്നിട്ടുണ്ട്.
ഉദുമ പഞ്ചായത്തിലെ പരിശോധനയ്ക്ക് ശേഷം കൊറോണ വൈറസ് ബാധ കൂടുതലായി റിപ്പോര്‍ട്ട് ചെയ്തപള്ളിക്കര, ചെമ്മനാട്, ചെങ്കള, മധൂര്‍, മൊഗ്രാല്‍ പുത്തൂര്‍, പഞ്ചായത്തുകളിലും കാസര്‍കോട് കാഞ്ഞങ്ങാട് നഗരസഭകളിലും ഉടന്‍ പരിശോധന ആരംഭിക്കും. മേല്‍ പറഞ്ഞ പ്രദേശങ്ങളില്‍ രോലക്ഷണങ്ങളെ കണ്ടെത്തുന്നതിനായുള്ള സര്‍വ്വേ നേരത്തെ പൂര്‍ത്തിയായിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് പരിശോധന നടത്തുന്നത്. ജില്ലയില്‍ കാസര്‍കോട് ജനറല്‍ ആശുപത്രിയിലും ജില്ലാ ആശുപത്രിയിലും ബദിയെടുക്ക കൊവിഡ് ആശുപത്രിയിലും പെരിയ സി.എച്.സിയിലുമാണ് സാമ്പിളുകള്‍ ശേഖരിക്കുന്നത്. എന്നാല്‍ ഇനി മുതല്‍ പഞ്ചായത്ത് ആസ്ഥാനങ്ങളില്‍ പ്രത്യേക സംവിധാനം ഒരുക്കിയാണ് സാമ്പിളുകള്‍ ശേഖരിക്കുക.

Post a Comment

0 Comments

Top Post Ad

Below Post Ad