ഇന്ത്യന്‍ ജനതയ്ക്കും പ്രധാനമന്ത്രി നരേന്ദ്രമോദിക്കും നന്ദി; ഇരു രാജ്യങ്ങളും തമ്മിലുള്ള കൃത്യമായ ബന്ധത്തിന്റെ തെളിവാണ് ഇന്ത്യ നല്‍കിയ സഹായം; കസാകിസ്ഥാന്‍

നര്‍സുല്‍ത്താന്‍: കൊറോണ പ്രതിരോധത്തിനായി കൃത്യസമയത്ത് മരുന്നുകള്‍ എത്തിച്ച ഇന്ത്യക്ക് നന്ദി അറിയിച്ച് കസാകിസ്ഥാന്‍. പ്രസിഡന്റ് ക്വാസിം ജൊമാര്‍ത് ത്വക്വായേവ് ആണ് ഇന്ത്യയോട് ഏറെ കടപ്പെട്ടിരിക്കുന്നെന്നും നന്ദിയുണ്ടെന്നും വ്യക്തമാക്കി രംഗത്തെത്തിയിരിക്കുന്നത്.

ഇരു രാജ്യങ്ങളും തമ്മിലുള്ള വ്യക്തവും ദൃഢവുമായ ബന്ധത്തിന്റെ തെളിവാണ് കൃത്യസമയത്ത് ഇന്ത്യ നടത്തിയ ഇടപെടലെന്നും പ്രസിഡന്റ് വ്യക്തമാക്കി. കൂടാതെ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ഇന്ത്യന്‍ ജനതയോടും ഏറെ നന്ദിയുണ്ടെന്നും അദ്ദേഹം അറിയിച്ചു.
ഹൈഡ്രോക്‌സി ക്ലോറോക്വിന്‍ മരുന്നുകള്‍ ഉള്‍പ്പെടെയുള്ള മെഡിക്കല്‍ സഹായങ്ങളാണ് ഇന്ത്യ കസാകിസ്ഥാന് എത്തിച്ചു നല്‍കിയത്. കസാകിസ്ഥാന് ഉള്‍പ്പെടെ 55 രാജ്യങ്ങളിലേക്കാണ് ഇന്ത്യ സഹായമെത്തിച്ചത്. കൃത്യസമയത്ത് ഇന്ത്യ നടത്തിയ ഇടപെടലിന് നന്ദി അറിയിച്ച് നിരവധി രാജ്യങ്ങള്‍ രംഗത്തെത്തിയിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദിയോടും ഇന്ത്യന്‍ ജനതയോടും കടപ്പെട്ടിരിക്കുന്നെന്നും രാജ്യങ്ങള്‍ വ്യക്തമാക്കിയിരുന്നു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad