കൊറോണ ; ലോകത്ത് രോഗികളുടെ എണ്ണം 23 ലക്ഷം കവിഞ്ഞു

ന്യൂയോര്‍ക്ക്: ആഗോളതലത്തില്‍ ആശങ്കയുയര്‍ത്തി കൊറോണ വൈറസ് ബാധിതരുടെ എണ്ണം കൂടുന്നു. ലോകത്ത് കൊറോണ വൈറസ് ബാധിതരുടെ എണ്ണം 23 ലക്ഷം കടന്നു. ഇതുവരെ 23,3010,937 പേര്‍ക്ക് ലോകത്ത് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചിരിക്കുന്നത്. വൈറസ് ബാധിതരില്‍ 5,96,537 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. 1,60,755 മരണങ്ങളാണ് ആഗോള തലത്തില്‍ റിപ്പോർട്ട് ചെയ്തത്.

രോഗികള്‍ ഏറ്റവും കൂടുതല്‍ ഉള്ള രാജ്യം അമേരിക്കയാണ്.  738,830 പേര്‍ക്കാണ് അമേരിക്കയില്‍ രോഗം സ്ഥിരീകരിച്ചത്. 39,014 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 68,285 പേര്‍ രോഗം ഭേദമായി ആശുപത്രി വിട്ടു. അമേരിക്ക കഴിഞ്ഞാല്‍ ലോകത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ള രാജ്യം സ്‌പെയിന്‍ ആണ്. 194,416 രോഗികളാണ് സ്‌പെയിനില്‍ ഉള്ളത്. 20,639 മരണങ്ങളും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
ഇറ്റലി 175,925, ഫ്രാന്‍സ് 151,793, ജര്‍മ്മനി 143,724 എന്നിങ്ങനെയാണ് മറ്റു രാജ്യങ്ങളിലെ രോഗികളുടെ കണക്കുകള്‍. ലോകത്ത് ഏറ്റവും കൂടുതല്‍ പേര്‍ക്ക് രോഗം ഭേദമായത് ജര്‍മ്മനിയിലാണ്. 85,400 പേരാണ് ഇതുവരെ ആശുപത്രി വിട്ടത്.

Post a Comment

0 Comments

Top Post Ad

Below Post Ad